Challenger App

No.1 PSC Learning App

1M+ Downloads
അന്യായമായി തടഞ്ഞുവയ്ക്കപ്പെട്ട ആളുകൾക്കുള്ള പരിശോധനയെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 101

Bസെക്ഷൻ 102

Cസെക്ഷൻ 100

Dസെക്ഷൻ 103

Answer:

C. സെക്ഷൻ 100

Read Explanation:

BNSS-Section-100 -Search for persons wrongfully confined (അന്യായമായി തടഞ്ഞുവയ്ക്കപ്പെട്ട ആളുകൾക്കുള്ള പരിശോധന)

  • തടഞ്ഞുവയ്ക്കൽ കുറ്റമായി തീരുന്ന സാഹചര്യങ്ങളിൽ ഏതെങ്കിലും ആളെ തടഞ്ഞുവച്ചിട്ടുള്ളതായി ഏതെങ്കിലും ജില്ലാ മജിസ്ട്രേറ്റിനോ, സബ് ഡിവിഷണൽ മജി‌സ്ട്രേറ്റിനോ, ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനോ, വിശ്വസിക്കുവാൻ കാരണമുണ്ടെങ്കിൽ, അദ്ദേഹത്തിന് സെർച്ച് വാറൻ്റ് പുറപ്പെടുവിക്കാവുന്നതും, ആർക്കാണോ ആ വാറൻ്റ് അധികാരപ്പെടുത്തിക്കൊടുത്തിട്ടുള്ളത്, അയാൾ അങ്ങനെ തടഞ്ഞുവയ്ക്കപ്പെട്ട ആൾക്കുവേണ്ടി പരിശോധന നടത്തേണ്ടതും,

  • അങ്ങനെയുള്ള പരിശോധന ആ വാറൻ്റിന് അനുസൃതമായി ചെയ്യേണ്ടതും, ആളെ കണ്ടുകിട്ടിയാൽ അയാളെ ഉടനടി ഒരു മജി‌സ്ട്രേറ്റിൻ്റെ മുമ്പാകെ കൊണ്ടുചെല്ലേണ്ടതും, അദ്ദേഹം ആ സാഹചര്യത്തിൽ ഉചിതമെന്ന് തോന്നുന്ന ഉത്തരവ് പുറപ്പെടുവിക്കേണ്ടതുമാകുന്നു.


Related Questions:

ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിൽ നിന്ന് ഒഴിവാക്കിയ വകുപ്പുകളുടെ എണ്ണം എത്ര ?
ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ വകുപ്പുകളുടെ എണ്ണം എത്ര ?

താഴെപറയുന്നവയിൽ BNSS ലെ സെക്ഷൻ 170 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഏതെങ്കിലും Cognizable കുറ്റം ചെയ്യാനുള്ള പദ്ധതിയെക്കുറിച്ച അറിയുന്ന പോലീസ് ഉദ്യോഗസ്ഥൻ , മറ്റു വിധത്തിൽ ആ കുറ്റം തടയാൻ കഴിയില്ലായെന്ന് തോന്നുകയാണെങ്കിൽ, ഒരു മജിസ്ട്രേറ്റിന്റെ ഉത്തരവു കൂടാതെയും വാറന്റു കൂടാതെയും അത്തരത്തിലുള്ള വ്യക്തിയെ അറസ്റ്റ് ചെയ്യാവുന്നതാണ്
  2. (1)-ാം ഉപവകുപ്പിൻ കീഴിൽ അറസ്റ്റ് ചെയ്യപ്പെടുന്ന ഏതൊരാളെയും തുടർന്ന് തടങ്കലിൽ വയ്ക്കുന്നത് ഈ സൻഹിതയിലെ മറ്റു വ്യവസ്ഥകൾക്കോ തൽസമയം പ്രാബല്യത്തിലിരിക്കുന്നതോ ആയ നിയമത്തിന് കീഴിൽ ആവശ്യമായിരിക്കുകയോ, അധികാരപ്പെടുത്തിയതായിരിക്കുകയോ ചെയ്യാത്ത പക്ഷം , അയാളെ അറസ്റ്റ് ചെയ്ത സമയം മുതൽ 24 മണിക്കൂറിൽ കൂടുതൽ സമയം തടങ്കലിൽ സൂക്ഷിക്കാൻ പാടുള്ളതല്ല

    BNSS ലെ സെക്ഷൻ 67 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. വകുപ്പ് 64, 65, 66 എന്നിവയിൽ വ്യവസ്ഥ ചെയ്‌തതു പോലെ സമൻസ് നടപ്പിലാക്കാൻ കഴിയുന്നില്ലെങ്കിൽ, സേവനമനുഷ്‌ഠിക്കുന്ന ഉദ്യോഗസ്ഥൻ സമൻസിൻ്റെ ഡ്യൂപ്ലിക്കേറ്റിൽ ഒന്ന് സമൻ ചെയ്യപ്പെട്ട വ്യക്തിയുടെ വീടിൻ്റെയോ പുരയിടത്തിന്റെ യോ ശ്രദ്ധ ആകർഷിക്കത്തക്ക ഭാഗത്ത് പതിക്കേണ്ടതും;
    2. തുടർന്ന് കോടതിക്ക് യുക്തമെന്നു തോന്നുന്ന അന്വേഷണ വിചാരണയ്ക്കുശേഷം, സമൻസ് യഥാവിധി നടത്തപ്പെട്ടതായി പ്രഖ്യാപിക്കുകയോ ഉചിതമെന്നു തോന്നുന്ന രീതിയിലുള്ള പുതിയ സേവനത്തിന് ഉത്തരവിടുകയും ചെയ്യാവുന്നതാണ്.
      BNSS ലെ സെക്ഷൻ 107 ൽ എത്ര ഉപവകുപ്പുകളുണ്ട് ?