App Logo

No.1 PSC Learning App

1M+ Downloads
അന്വേഷണാത്മക പഠനത്തിൽ അധ്യാപിക അധ്യാപകൻ അന്വേഷണത്തെ സഹായിക്കുന്ന ചോദ്യങ്ങൾ അനിവാര്യമായ സന്ദർഭങ്ങളിൽ ചോദിക്കുന്ന ഘട്ടം :

Aഎൻഗേജ്

Bഎക്സ്പ്ലോർ

Cഎക്സ്പ്ലെയിൻ

Dഎക്സ്റ്റെൻഡ്

Answer:

B. എക്സ്പ്ലോർ

Read Explanation:

അന്വേഷണാത്മക രീതി (Inquiry Method)

  • ഹ്യൂറിസ്റ്റിക് രീതി (Heuristic Method) കണ്ടെത്തൽ രീതി എന്നീ പേരുകളിൽ അറിയപ്പെടുന്ന പഠന രീതി - അന്വേഷണാത്മക രീതി 

  • ഹ്യൂറിസ്റ്റിക് രീതിയുടെ ഉപജ്ഞാതാവ് - പ്രൊഫ. ഹെന്റി എഡ്വേഡ് ആംസ്ട്രോങ്

  • "Heuristic" എന്ന പദം ഉണ്ടായത്  - “കണ്ടെത്തുക" എന്നർത്ഥം വരുന്ന "Heurisco" എന്ന വാക്കിൽ നിന്ന്

അന്വേഷണാത്മക പഠനത്തിൻറെ ഘട്ടങ്ങൾ
5 'E's

  1. Engage - പ്രശ്നം ഏറ്റെടുക്കൽ

  2. Explore - അന്വേഷിക്കൽ

  3. Explain - കണ്ടെത്തൽ വിനിമയം ചെയ്യൽ

  4. Extend or Elaborate - തുടർ പ്രവർത്തനങ്ങൾ, സാധ്യതകൾ

  5. Evaluate - വിലയിരുത്തൽ

അന്വേഷണ ഘട്ടം (Explore)

  • കൃത്യമായ ചോദ്യങ്ങൾ ഉന്നയിക്കുന്നു

  • പരികൽപ്പന രൂപീകരിക്കുന്നു

  • ഗ്രൂപ്പുകൾ വിവരങ്ങളോ തെളിവുകളോ ശേഖരിക്കുന്നു

  • ക്രമമായി രേഖപ്പെടുത്തുന്നു

  • വിവരങ്ങൾ പങ്കുവെക്കുന്നു

  • ഗ്രൂപ്പുകളുടെ വൈവിധ്യമാർന്ന അനുഭവങ്ങളും അറിവുകളും പങ്കുവച്ചുകൊണ്ട് പ്രത്യേക പ്രശ്നത്തെ സംബന്ധിച്ച കാഴ്ചപ്പാട് വികസിപ്പിക്കുന്നു


Related Questions:

ഭൂമിശാസ്ത്രപരമായും സാമൂഹിക സാമ്പത്തിക കാരണങ്ങളാലും പിന്നാക്കാവസ്ഥയിൽ നിൽക്കുന്ന ജനവിഭാഗങ്ങളുടെ വിവിധ തരത്തിലുള്ള വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപംകൊണ്ട പദ്ധതി ?
എം.എൽ.എൽ പദ്ധതിക്ക് ശേഷം പുതിയ പാഠ്യ പദ്ധതി നിലവിൽ വന്ന വർഷം ?
മണ്ണിൻറെ ജലാഗിരണ ശേഷി കണ്ടെത്തുന്നതിനുള്ള പരീക്ഷണത്തിൽ ഏർപ്പെടുന്ന കുട്ടി മണ്ണ്, ജലം, പാത്രത്തിൻ്റെ വലുപ്പം എന്നിവ തുല്യമാണെന്ന് ഉറപ്പുവരുത്തുന്നുണ്ട്. ഏത് പ്രക്രിയ ശേഷിയുടെ വികാസത്തെയാണ് ഇത് സൂചിപ്പിക്കുന്നത് ?
_________________ developed that taxonomy of science education into five domains.
The ability to use learnt material in a new situation by the child making use of his previous knowledge to solve the problem is called ....................