അപദവ്യങ്ങളെ നീക്കം ചെയ്ത് ശുദ്ധമായ ലോഹം നിർമ്മിക്കുന്ന പ്രകിയ ഏതാണ് ?
Aലോഹനാശനം
Bലോഹശുദ്ധികരണം
Cലോഹസംശ്ലേഷണം
Dഇതൊന്നുമല്ല
Answer:
B. ലോഹശുദ്ധികരണം
Read Explanation:
- ലോഹശുദ്ധീകരണം - നിരോക്സീകരണം വഴി ലഭിക്കുന്ന ലോഹത്തിൽ അടങ്ങിയിരിക്കുന്ന അപദ്രവ്യങ്ങളായ ലോഹങ്ങളും ലോഹ ഓക്സൈഡുകളും , അലോഹങ്ങളും നീക്കം ചെയ്ത് ശുദ്ധമായ ലോഹം നിർമ്മിക്കുന്ന പ്രക്രിയ
ലോഹശുദ്ധീകരണത്തിന്റെ വിവിധ മാർഗങ്ങൾ
- ഉരുക്കി വേർതിരിക്കൽ - കുറഞ്ഞ ദ്രവണാങ്കമുള്ള ടിൻ ,ലെഡ് തുടങ്ങിയ ലോഹങ്ങൾ ശുദ്ധീകരിക്കുന്ന പ്രക്രിയ
- ഇത്തരം ലോഹങ്ങൾ ഫർണസിന്റെ ചരിഞ്ഞ പ്രതലത്തിൽ വച്ച് ചൂടാക്കുമ്പോൾ ശുദ്ധ ലോഹം അപദ്രവ്യങ്ങളിൽ നിന്ന് വേർതിരിഞ്ഞ് ഉരുകി താഴേക്ക് വീഴുന്നു
- സ്വേദനം - അപദ്രവ്യമടങ്ങിയ ലോഹം ഒരു റിട്ടോർട്ടിൽ വെച്ച് ചൂടാക്കുമ്പോൾ ശുദ്ധലോഹം ലഭിക്കുന്ന രീതി
- കുറഞ്ഞ തിളനിലയുള്ള സിങ്ക് ,കാഡ്മിയം ,മെർക്കുറി എന്നിവ സ്വേദനം വഴി വേർതിരിച്ചെടുക്കുന്നു
- വൈദ്യുത വിശ്ലേഷണ ശുദ്ധീകരണം - അപദ്രവ്യമടങ്ങിയ ലോഹം പോസിറ്റീവ് ഇലക്ട്രോഡായി ഉപയോഗിക്കുന്നു
- ശുദ്ധ ലോഹം നെഗറ്റീവ് ഇലക്ട്രോഡായി ഉപയോഗിക്കുന്നു
- ശുദ്ധീകരിക്കേണ്ട ലോഹത്തിന്റെ ലവണ ലായനി ഇലക്ട്രോലൈറ്റായി ഉപയോഗിക്കുന്നു
- കോപ്പറിനെ ശുദ്ധീകരിക്കാൻ വൈദ്യുത വിശ്ലേഷണം ഉപയോഗിക്കുന്നു