Challenger App

No.1 PSC Learning App

1M+ Downloads
അപൂർണമായ ദൃശ്യരൂപത്തെ പൂർത്തീകരിക്കപ്പെട്ട നിലയിൽ കുട്ടികൾ ഗ്രഹിച്ചെടുക്കുന്നത് ഗസ്റ്റാൾട്ട് മനശാസ്ത്രം പ്രകാരം ഏതു നിയമത്തിൻറെ പിൻബലത്തിലാണ് ?

Aസാദൃശ്യ നിയമം

Bസാമീപ്യ നിയമം

Cസമ്പൂർണ്ണ നിയമം

Dസംപൂരണ നിയമം

Answer:

D. സംപൂരണ നിയമം

Read Explanation:

പഠനത്തിലെ സമഗ്രതാനിയമങ്ങൾ (Gestalt Laws of Learning)

  1. സാമീപ്യ നിയമം  (law of proximity) - അടുത്തടുത്തുളളവ കൂട്ടങ്ങളായി കാണുന്നു. അടുത്ത്‌ സ്ഥിതി ചെയ്യുന്ന അംശങ്ങളെ ഒരേ രംഗ ചിത്രീകരണത്തിൻ്റെ ഭാഗങ്ങളായി പ്രത്യക്ഷണം ചെയ്യുന്നു. അതായത് സമീപസ്ഥമായവയെ ഒരു കൂട്ടമായി കാണാനുള്ള പ്രവണതയുണ്ടാകും.
  2. സാദൃശ്യ നിയമം / സാമ്യതാ  നിയമം (law of similarity) - ഒരേ രൂപസാദൃശ്യമുളളവ കൂട്ടങ്ങളായി കാണുന്നു.
  3. തുടര്‍ച്ചാ നിയമം (law of continuity) - തുടര്‍ച്ചയുടെ രീതിയില്‍ കാണുന്ന രീതി.
  4. രൂപപശ്ചാത്തല ബന്ധം 
  5. പരിപൂർത്തി നിയമം / സ൦പൂരണ നിയമം (‍ law of closure) - വിടവുകള്‍ നികത്തി പൂര്‍ണതയുളള ദൃശ്യമായി കാണല്‍.

 

പരിപൂർത്തി നിയമം / സ൦പൂരണ നിയമം (‍ law of closure)



         

 

 

 

 

ഒരു ചിത്രത്തിലോ രൂപത്തിലോ തുറന്നു കിടക്കുന്ന അഗ്രങ്ങളെ കൂട്ടിയോജിപ്പിക്കാനുള്ള പ്രവണത കാണിക്കുന്നതാണ് പരിപൂർത്തി നിയമം. 


Related Questions:

"പരുവപ്പെടുത്തൽ' എന്ന ആശയം അവതരിപ്പിച്ച മനഃശാസ്ത്രജ്ഞൻ ?
ഏത് ദിവസമാണ് അന്തർദ്ദേശീയ ഭിന്നശേഷി ദിനമായി ആഘോഷിക്കുന്നത് ?
ഭാഷയും ചിന്തയും തമ്മിലുള്ള ബന്ധം പഠിച്ചു ഭാഷയുടെ സാമൂഹിക ധർമ്മത്തിനു ഊന്നൽ നൽകിയത് ആര് ?
മനഃശാസ്ത്രത്തിലെ ധർമവാദം അവതരിപ്പിച്ചതാര് ?
ക്ലാസ്സിക്കൽ കണ്ടീഷനിങ്ങിൻ്റെ ഉപജ്ഞാതാവും നോബൽ സമ്മാന ജേതാവുമായ ശരീര പ്രവർത്ത ശാസ്ത്രജ്ഞൻ ?