Challenger App

No.1 PSC Learning App

1M+ Downloads
അബ്രഹാം മാസ്ലോയുടെ ആവശ്യങ്ങളുടെ ശ്രേണിയിൽ (Hierarchy of Needs) സ്നേഹവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കു മുമ്പുള്ള ആവശ്യങ്ങൾ ഏതെല്ലാം ?

Aശാരീരികം, ആദരിക്കപ്പെടണമെന്ന ആഗ്രഹം

Bസുരക്ഷ, ആദരിക്കപ്പെടണമെന്ന ആഗ്രഹം

Cശാരീരികം, സുരക്ഷ

Dആദരിക്കപ്പെടണമെന്ന ആഗ്രഹം, ആത്മസാക്ഷാത്കാരം

Answer:

C. ശാരീരികം, സുരക്ഷ

Read Explanation:

അബ്രഹാം മാസ്ലോ

  • പഠിതാവിനെ പഠിക്കാന്‍ സ്വയം പ്രേരിപ്പിക്കുന്ന ആന്തരികഘടകങ്ങളെ നിര്‍ണയിക്കാന്‍ ശ്രമിച്ച മന:ശാസ്ത്രജ്ഞനാണ് മാസ്ലോ.

  • ഒന്നിനു മുകളില്‍ മറ്റൊന്നെന്ന മട്ടില്‍ കിടക്കുന്ന ആവശ്യങ്ങളുടെ ഒരു ശ്രേണി (hierarchy of needs) മാസ്ലോ അവതരിപ്പിക്കുകയുണ്ടായി. ഈ ശ്രേണിയിലൂടെ മനുഷ്യന്‍ മുന്നോട്ടുപോകാന്‍ ശ്രമിക്കുകയാണ്. ഇത് ആവശ്യങ്ങളുടെ ശ്രേണിയാണെന്ന് മാസ്ലോ വിശദീകരിക്കുന്നു. അവ ഇവയാണ്.

1. ശാരീരികാവശ്യങ്ങള്‍

  • ശ്വസനം, ഭക്ഷണം, വെള്ളം, ലൈംഗികത, ഉറക്കം, വിശ്രമം, വിസര്‍ജനം എന്നിവ

2. സുരക്ഷാപരമായ ആവശ്യങ്ങള്‍

  • ശരീരം, തൊഴില്‍, കുടുംബം, ആരോഗ്യം, സമ്പത്ത്

3. സ്നേഹിക്കുക / സ്നേഹിക്കപ്പെടുക 

  • സൗഹൃദം, കുടുംബം, ലൈംഗികമായ അടുപ്പം

4. ആദരിക്കപ്പെടണമെന്ന ആഗ്രഹം

  • ആത്മവിശ്വാസം, ബഹുമാനം

5. ആത്മസാക്ഷാത്കാരം

  • ധാര്‍മികത, സര്‍ഗാത്മകത, പ്രശ്നപരിഹരണശേഷി, വസ്തുതകളെ തുറന്ന മനസ്സോടെ കാണല്‍

maslow-needs3-1024x1024.webp

 

 


Related Questions:

Imagine you are bicycling in a race Which of the following is the BEST example of an extrinsic motivation for this activity
Which of the following is not a product of learning?
അഞ്ചാം ക്ലാസിൽ പഠിക്കുന്ന രാജു 9 എന്ന് എഴുതേണ്ടതിന് പകരം 6 എന്ന് എഴുതുന്നു. രാജു നേരിടുന്ന പഠനവൈകല്യം തിരിച്ചറിയുക :
പൂർവ്വ മാതാപിതാക്കളിൽ നിന്നും ആനുവംശികതയുടെ ഒരംശം ശിശുവിനു ലഭിക്കുന്നുണ്ടെന്ന് സൈദ്ധാന്തികരിച്ചതാര് ?
അക്കങ്ങളും സംഖ്യകളും എഴുതുന്നതിലും കണക്കുകൂട്ടുന്നതിലും പ്രയാസങ്ങൾ അനുഭവപ്പെടുന്നു - ഇത് ഏത് പഠന വൈകല്യമാണ് ?