App Logo

No.1 PSC Learning App

1M+ Downloads
അബ്രഹാം മാസ്ലോയുടെ സിദ്ധാന്തപ്രകാരം ഉറക്കം, വിശ്രമം, വിസര്‍ജനം എന്നിവ ഏത് ആവശ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aസുരക്ഷാപരമായ ആവശ്യങ്ങള്‍

Bആത്മ യാഥാർഥ്യ വൽക്കരണം

Cശാരീരികാവശ്യങ്ങള്‍

Dമാനസികാവശ്യങ്ങള്‍

Answer:

C. ശാരീരികാവശ്യങ്ങള്‍

Read Explanation:

മാനവികതാ സമീപനം (The Humanistic Approach)

  • മനുഷ്യൻ, മനുഷ്യത്വം എന്നിവക്ക് പ്രാധാന്യം നൽകുന്നു 

 

  • വ്യക്തിത്വത്തെ കുറിച്ചുള്ള മാനവികതാ  സമീപനം മുന്നോട്ടുവെച്ച മനശാസ്ത്രജ്ഞർ :- 
    • കാൾ റോജേഴ്‌സ് 
    • അബ്രഹാം മാസ്‌ലോ 

 

അബ്രഹാം മാസ്‌ലോ (Abraham Maslow)

  • പഠിതാവിനെ പഠിക്കാന്‍ സ്വയം പ്രേരിപ്പിക്കുന്ന ആന്തരികഘടകങ്ങളെ നിര്‍ണയിക്കാന്‍ ശ്രമിച്ച മന:ശാസ്ത്രജ്ഞനാണ് മാസ്ലോ.
  • ഒന്നിനു മുകളില്‍ മറ്റൊന്നെന്ന മട്ടില്‍ കിടക്കുന്ന ആവശ്യങ്ങളുടെ ഒരു ശ്രേണി (hierarchy of needs) മാസ്ലോ അവതരിപ്പിക്കുകയുണ്ടായി. 
  • ഈ ശ്രേണിയിലൂടെ മനുഷ്യന്‍ മുന്നോട്ടുപോകാന്‍ ശ്രമിക്കുകയാണ്. ഇത് ആവശ്യങ്ങളുടെ ശ്രേണിയാണെന്ന് മാസ്ലോ വിശദീകരിക്കുന്നു

 

  • ശാരീരികാവശ്യങ്ങള്‍ (Physiological needs)

ശ്വസനം, ഭക്ഷണം, വെള്ളം, ലൈംഗികത, ഉറക്കം, വിശ്രമം, വിസര്‍ജനം എന്നിവ ഇതില്‍ പെടുന്നു.

  • സുരക്ഷാപരമായ ആവശ്യങ്ങള്‍ (Safety needs)

ശരീരം, തൊഴില്‍, ആരോഗ്യം, സമ്പത്ത് തുടങ്ങിയവ ഇക്കൂട്ടത്തിലാണ്

  • സ്നേഹം / സ്വന്തമെന്ന ബോധം Belongingness and Love) (മാനസികാവശ്യങ്ങള്‍)

സൗഹൃദം, കുടുംബം, ലൈംഗികമായ അടുപ്പം

  • ആദരക്കപ്പെടണമെന്ന ആഗ്രഹം (Self Esteem)

ആത്മവിശ്വാസം, ബഹുമാനം

  • ആത്മസാക്ഷാത്കാരം / സ്വത്വാവിഷ്കാരം / ആത്മ യാഥാർഥ്യ വൽക്കരണം (Self Actualization)

ഒരു വ്യക്തിക്ക് തൻറെ കഴിവിനനുസരിച്ച് എത്തിച്ചേരാവുന്ന ഉയർന്ന സ്ഥലം


Related Questions:

വ്യക്തിത്വം എന്നർത്ഥമുള്ള "Personality" എന്ന ഇംഗ്ലീഷ് പദം ഉണ്ടായത് ഏത് വാക്കിൽ നിന്നാണ് ?
p എന്നത് പേഴ്സണാലിറ്റിയും എച്ച് എന്നത് ഹെറിഡിറ്ററിയും ഈ എന്നത് എൻവിറോണ്മെന്റിനെയും സൂചിപ്പിക്കുക ആണെങ്കിൽ താഴെ പറയുന്നവയിൽ ശരിയായ സൂത്രവാക്യം ഏതാണ് ?
പ്രസിദ്ധ മനശാസ്ത്രജ്ഞനായ ഫ്രോയ്ഡിന്റെ സിദ്ധാന്തമനുസരിച്ച് മനസ്സിൻറെ മൂന്ന് അവസ്ഥകളിൽ പെടാത്തത് ഏത് ?
താഴെപ്പറയുന്നവയിൽ ഏതാണ് അബ്രഹാം മാസ്ലോയുടെ അഭിപ്രേരണ ക്രമം ?
ഇദ്ദിനെ നിയന്ത്രിക്കാനായി മനുഷ്യനിലുള്ള പോലീസ് ശക്തിയാണ് .......... ?