App Logo

No.1 PSC Learning App

1M+ Downloads
അബ്രഹാം മാസ്ലോവിൻ്റെ ആവശ്യകതകളുടെ ശ്രേണി സിദ്ധാന്ത പ്രകാരം ഒരു വ്യക്തിയുടെ പരമാവധി ശേഷികൾ സ്വയം തിരിച്ചറിയുന്നത് ഏത് ഘട്ടത്തിലാണ് ?

Aആത്മ വിശ്വാസം

Bആത്മ സ്നേഹം

Cആത്മ സാക്ഷാത്കാരം

Dആത്മാന്വേഷണം

Answer:

C. ആത്മ സാക്ഷാത്കാരം

Read Explanation:

അബ്രഹാം മാസ്ലോ

  • പഠിതാവിനെ പഠിക്കാന്‍ സ്വയം പ്രേരിപ്പിക്കുന്ന ആന്തരികഘടകങ്ങളെ നിര്‍ണയിക്കാന്‍ ശ്രമിച്ച മന:ശാസ്ത്രജ്ഞനാണ് മാസ്ലോ.

  • ഒന്നിനു മുകളില്‍ മറ്റൊന്നെന്ന മട്ടില്‍ കിടക്കുന്ന ആവശ്യങ്ങളുടെ ഒരു ശ്രേണി (hierarchy of needs) മാസ്ലോ അവതരിപ്പിക്കുകയുണ്ടായി. ഈ ശ്രേണിയിലൂടെ മനുഷ്യന്‍ മുന്നോട്ടുപോകാന്‍ ശ്രമിക്കുകയാണ്. ഇത് ആവശ്യങ്ങളുടെ ശ്രേണിയാണെന്ന് മാസ്ലോ വിശദീകരിക്കുന്നു. അവ ഇവയാണ്.

1. ശാരീരികാവശ്യങ്ങള്‍

  • ശ്വസനം, ഭക്ഷണം, വെള്ളം, ലൈംഗികത, ഉറക്കം, വിശ്രമം, വിസര്‍ജനം എന്നിവ

2. സുരക്ഷാപരമായ ആവശ്യങ്ങള്‍

  • ശരീരം, തൊഴില്‍, കുടുംബം, ആരോഗ്യം, സമ്പത്ത്

3. മാനസികാവശ്യങ്ങള്‍ / സ്നേഹിക്കുക / സ്നേഹിക്കപ്പെടുക 

  • സുരക്ഷിതാവശ്യങ്ങൾ പൂർത്തീകരിക്കപ്പെടുമ്പോൾ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള ആഗ്രഹം ഉടലെടുക്കുന്നു.

  • സൗഹൃദം, കുടുംബം, ലൈംഗികമായ അടുപ്പം എന്നിവയിലൂടെ ഇതിൻറെ പൂർത്തീകരണം സാധ്യമാകുന്നു.

4. ആദരിക്കപ്പെടണമെന്ന ആഗ്രഹം

  • ആദരവ്, ആത്മവിശ്വാസം, ബഹുമാനം, വിജയം

5. ആത്മസാക്ഷാത്കാരം/ സ്വത്വവിഷ്കാരം (Self Actualisation)

  • ആത്മസാക്ഷാത്കാരം എന്നത് ഏറ്റവും ഉയർന്ന തലമാണ്.

  • ഒരു വ്യക്തിക്ക് തൻറെ കഴിവ് അനുസരിച്ച് ആർജ്ജിക്കുവാൻ കഴിയുന്ന ഉയർന്ന സ്ഥലമാണിത്. 

  • തൻറെ കഴിവിന് അനുസരിച്ചുള്ള ഉയർന്ന തലത്തിലേക്ക് എത്തിച്ചേരാൻ കഴിയുന്നത് വ്യക്തിക്ക് ആത്മസംതൃപ്തി പകരുന്നു.

  • ധാര്‍മികത, സര്‍ഗാത്മകത, പ്രശ്നപരിഹരണശേഷി, വസ്തുതകളെ തുറന്ന മനസ്സോടെ കാണല്‍

  • അബ്രഹാം മാസ്ലോവിൻ്റെ ആവശ്യകതകളുടെ ശ്രേണി സിദ്ധാന്ത പ്രകാരം ഒരു വ്യക്തിയുടെ പരമാവധി ശേഷികൾ സ്വയം തിരിച്ചറിയുന്നത് ഏറ്റവും ഉയർന്ന ഘട്ടമായ ആത്മ സാക്ഷാത്കാരം (Self-Actualization) എന്ന നിലയിലാണ്.


Related Questions:

ചോദകങ്ങളുടെ ഒരു കൂട്ടത്തിൻറെ അംശങ്ങളെ സമാനങ്ങളായി പ്രത്യക്ഷണം ചെയ്യുമ്പോൾ അവയെ പരസ്പര ബന്ധിതമായി പ്രത്യക്ഷണം ചെയ്യുന്ന നിയമം ഏതാണ് ?
A person who witnesses a crime but cannot recall any details of the event is likely exhibiting:

The process by which organisms learn to respond to certain stimuli but not to others is known as

  1. Stimulus discrimination
  2. Response discrimination
  3. stimulus generalization
  4. Extinction
    പ്രതികരണങ്ങൾക്ക് അനുകൂല പരിണാമങ്ങൾ ഉണ്ടാകുമ്പോൾ പ്രബലനം ?
    Freud compared the mind to which object to explain its layers?