അമേരിക്കയിലെ 13 കോളനികളിൽ, 9 എണ്ണത്തിൽ നിന്നുള്ള പ്രതിനിധികൾ അടങ്ങുന്ന സ്റ്റാമ്പ് ആക്റ്റ് കോൺഗ്രസ് ന്യൂയോർക്ക് സിറ്റിയിൽ യോഗം ചേർന്ന വർഷം?
A1763
B1764
C1765
D1766
Answer:
C. 1765
Read Explanation:
സ്റ്റാമ്പ് ആക്റ്റ്
- 1765-ൽ ബ്രിട്ടീഷ് പാർലമെൻ്റ് പാസാക്കിയ ഒരു സുപ്രധാന നിയമനിർമ്മാണമായിരുന്നു സ്റ്റാമ്പ് ആക്റ്റ്
- അമേരിക്കൻ കോളനികളിൽ ഉപയോഗിക്കുന്ന നിയമപരമായ രേഖകൾ,പത്രങ്ങൾ ലൈസൻസുകൾ എന്നിവയുൾപ്പെടെ എല്ലാ അച്ചടിച്ച രേഖകൾക്കും ഇതിലൂടെ സ്റ്റാമ്പ് നികുതി ചുമത്തപ്പെട്ടു
- സ്റ്റാമ്പ് നിയമത്തിനെതിരായ എതിർപ്പ് വ്യാപകമായ പ്രതിഷേധത്തിനും ബ്രിട്ടീഷ് വസ്തുക്കൾ ബഹിഷ്‌കരിക്കുന്നതിനും കാരണമായി.
സ്റ്റാമ്പ് ആക്റ്റ് കോൺഗ്രസ്
- 1765 ഒക്ടോബർ 7-ന് ഒമ്പത് അമേരിക്കൻ കോളനികളിൽ നിന്നുള്ള പ്രതിനിധികൾ ന്യൂയോർക്ക് സിറ്റിയിൽ സ്റ്റാമ്പ് നിയമത്തിനെതിരായ പരാതികൾ പരിഹരിക്കാൻ യോഗം ചേർന്നു.
- ഈ യോഗം 'സ്റ്റാമ്പ് ആക്റ്റ് കോൺഗ്രസ്' എന്നറിയപ്പെടുന്നു
- മസാച്യുസെറ്റ്സ്, റോഡ് ഐലൻഡ്, കണക്റ്റിക്കട്ട്, ന്യൂയോർക്ക്, ന്യൂജേഴ്‌സി, പെൻസിൽവാനിയ, ഡെലവെയർ, മേരിലാൻഡ്, സൗത്ത് കരോലിന എന്നിവിടങ്ങളെ പ്രതിനിധീകരിച്ച് ഇരുപത്തിയേഴ് പ്രതിനിധികൾ ഈ യോഗത്തിൽ പങ്കെടുത്തു
- കോളനികൾക്ക് മേൽ അവരുടെ സമ്മതമില്ലാതെ നേരിട്ടുള്ള നികുതി ചുമത്തിയ സ്റ്റാമ്പ് നിയമത്തിനെതിരെ പ്രതികരിക്കാനും,ഇതിനൊരു പരിഹാരം ചർച്ച ചെയ്യാനുമാണ് അവർ ഒത്തുകൂടിയത്.
- പെൻസിൽവാനിയയിൽ നിന്നുള്ള പ്രമുഖ അഭിഭാഷകനും രാഷ്ട്രീയക്കാരനുമായ ജോൺ ഡിക്കിൻസൺ ഈ യോഗത്തിൽ വച്ച് ഒരു "അവകാശ പ്രഖ്യാപനം" നടത്തി
- കോളനിവാസികളുടെ സ്റ്റാമ്പ് നിയമത്തോടുള്ള എതിർപ്പുകളെ വിശദീകരിക്കുകയും, ബ്രിട്ടീഷ് പ്രജകൾ എന്ന നിലയിൽ അവരുടെ മൗലികാവകാശങ്ങളുടെ പ്രാധാന്യം വിവരിക്കുകയും,"പ്രാതിനിധ്യമില്ലാതെ നികുതിയില്ല" എന്ന തത്വത്തെ ഉറപ്പിക്കുകയും ചെയ്യുന്നതായിരുന്നു അവകാശ പ്രഖ്യാപനം.
- കോളനിക്കാരുടെ ബഹിഷ്‌കരണങ്ങളും, പ്രതിഷേധങ്ങളും മൂലമുണ്ടായ കടുത്ത സമ്മർദ്ദത്തിന് വഴങ്ങി ഒടുവിൽ 1766-ൽ ബ്രിട്ടീഷ് പാർലമെൻ്റ് സ്റ്റാമ്പ് നിയമം റദ്ദാക്കി.