Challenger App

No.1 PSC Learning App

1M+ Downloads

അമ്നിയോസെൻ്റസിസ് എന്ന പ്രക്രിയയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?

  1. ഗർഭസ്ഥ ശിശുക്കളുടെ ജനിതക വൈകല്യങ്ങൾ കണ്ടുപിടിക്കാൻ ഉപയോഗിക്കുന്നു
  2. അമ്നിയോട്ടിക് ദ്രവത്തിന്റെ സാമ്പിൾ എടുത്താണ് അമ്നിയോസെൻ്റസിസ് നടത്തുന്നത് 
  3. ജനിതക തകരാറുകൾ ഭേദമാക്കുന്നതിനുള്ള ഒരു ചികിത്സയായി കൂടി അമ്നിയോസെൻ്റസിസ് നടത്താറുണ്ട്

    Aരണ്ട് മാത്രം തെറ്റ്

    Bഎല്ലാം തെറ്റ്

    Cരണ്ടും മൂന്നും തെറ്റ്

    Dമൂന്ന് മാത്രം തെറ്റ്

    Answer:

    D. മൂന്ന് മാത്രം തെറ്റ്

    Read Explanation:

    അമ്നിയോസെൻ്റസിസ്

    • ഗർഭസ്ഥ ശിശുക്കളുടെ ജനിതക വൈകല്യങ്ങളോ മറ്റ് അസാധാരണത്വങ്ങളോ കണ്ടുപിടിക്കാൻ ഉപയോഗിക്കുന്ന ഒരു മെഡിക്കൽ പ്രക്രിയ.
    • ഗർഭസ്ഥ ശിശുവിനെ സംരക്ഷിക്കുന്ന ഗർഭാശയത്തിലെ ഇരട്ടസ്തരമാണ്  അമ്നിയോൺ 
    • അമ്നിയോൺ സ്തരത്തിൽ അമ്നിയോട്ടിക് ദ്രവം നിറഞ്ഞ് നിൽക്കുന്നു 
    • ഈ അമ്നിയോട്ടിക് ദ്രവത്തിന്റെ സാമ്പിൾ എടുത്താണ് അമ്നിയോസെൻ്റസിസ് നടത്തുന്നത് 
    • ക്രോമസോം അസാധാരണതകൾ, ജനിതക വൈകല്യങ്ങൾ തുടങ്ങിയ വിവിധ അവസ്ഥകൾ അമ്നിയോട്ടിക് ദ്രവത്തിന്റെ സാമ്പിൾ വിശകലനം ചെയ്യുന്നത്തിലൂടെ കണ്ടെത്താൻ സാധിക്കുന്നു.

    Related Questions:

    Ru-486 എന്ന മരുന്ന് എന്തിന് ഉപയോഗിക്കുന്നു ?
    സെർട്ടോളി കോശങ്ങൾ കാണപ്പെടുന്നത്
    അണ്ഡാശയങ്ങൾ സ്ത്രീ ഗേമറ്റ് ഉത്പാദിപ്പിക്കുന്നു: .....
    Which of the following is not the function of a placenta?
    The inner most layer of uterus is called