Challenger App

No.1 PSC Learning App

1M+ Downloads
അറ്റോമിക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആര് ?

Aറൂഥർ ഫോർഡ്

Bജോസഫ് പ്രീസ്റ്റ്ലി

Cജോൺ ഡാൽട്ടൻ

Dകാൾ ഷീലെ

Answer:

C. ജോൺ ഡാൽട്ടൻ

Read Explanation:

ആറ്റോമിക സിദ്ധാന്തം

  • ദ്രവ്യം(Matter) ആറ്റങ്ങൾ എന്നറിയപ്പെടുന്ന കണങ്ങളാൽ നിർമ്മിതമാണെന്ന ശാസ്ത്രീയ സിദ്ധാന്തമാണ് ആറ്റോമിക സിദ്ധാന്തം.
  • ജോൺ ഡാൽട്ടനാണ് അറ്റോമിക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് 
  • 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ രൂപീകരിച്ച ഡാൽട്ടന്റെ ആറ്റോമിക് സിദ്ധാന്തം, ദ്രവ്യത്തിന്റെ ഘടനയെയും സ്വഭാവത്തെയും കുറിച്ചുള്ള ആധുനിക ഗ്രാഹ്യത്തിന് അടിത്തറയിട്ടു. 
  • 1808 ൽ ഡാൾട്ടൺ പ്രസിദ്ധീകരിച്ച രസതന്ത്ര ദർശനത്തിലെ ഒരു പുതിയ സമ്പ്രദായം' (A new system of chemical philosophy) എന്ന പ്രസിദ്ധീകരണത്തിലാണ് അറ്റോമിക സിദ്ധാന്തത്തെക്കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത്

ജോൺ ഡാൾട്ടന്റെ ആറ്റോമിക സിദ്ധാന്തത്തിലെ മുഖ്യ വസ്തുതകൾ :

  • എല്ലാ പദാർത്ഥങ്ങളും ആറ്റം എന്നു പറയുന്ന അതിസൂക്ഷ്മ കണങ്ങളാൽ നിർമ്മിതമാണ്.
  • രാസപ്രവർത്തനവേളയിൽ ആറ്റത്തെ വിഭജി ക്കാൻ കഴിയില്ല
  • അതുപോലെ നിർമ്മിക്കാനോ നശിപ്പിക്കാനോ കഴിയില്ല.
  • ഒരു മൂലകത്തിന്റെ ആറ്റങ്ങളെല്ലാം ഗുണത്തിലും വലുപ്പത്തിലും മാസിലും സമാനമായിരിക്കും.
  • വ്യത്യസ്ത മൂലകങ്ങളുടെ ആറ്റങ്ങൾ വ്യത്യസ്ത ഗുണങ്ങളും മാസും ഉള്ളവയായിരിക്കും.
  • രാസപ്രവർത്തനത്തിലേർപ്പെടാൻ കഴിയുന്ന ഏറ്റവും ചെറിയ കണികയാണ് ആറ്റം.
  • രണ്ടോ അതിലധികമോ മൂലകങ്ങളുടെ ആറ്റങ്ങൾ ലളിതമായ അനുപാതത്തിൽ സംയോജിച്ചാണ് സംയുക്തങ്ങൾ ഉണ്ടാകുന്നത്.

Related Questions:

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. അറ്റോമിക് മാസ് യൂണിറ്റ് [amu] കണ്ടുപിടിക്കാനുപയോഗിക്കുന്ന മൂലകം - കാർബൺ- 12
  2. ഏറ്റവും ലഘുവായ ആറ്റം -  ഹൈഡ്രജൻ
  3. ഏറ്റവും ചെറിയ ആറ്റമുള്ള ലോഹം - ഫ്രാൻസിയം
  4. ഏറ്റവും ചെറിയ ആറ്റം - ഹീലിയം

    താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന കണ്ടെത്തുക .

    1. ഓരോ ലോഹത്തിനും, സവിശേഷമായ കുറഞ്ഞ ഒരു ആവൃത്തി, ഉണ്ട് (ത്രെഷോൾഡ് ആവൃത്തി എന്നും അറിയപ്പെടുന്നു)
    2. ത്രെഷോൾഡ് ആവൃത്തിയിൽ കുറയുമ്പോൾ പ്രകാശവൈദ്യുതപ്രഭാവം ഉണ്ടാകുന്നില്ല.
    3. പതിക്കുന്ന പ്രകാശത്തിൻ്റെ ആവൃത്തി വർധിക്കുന്നതിനനുസരിച്ച് ഈ ഇലക്ട്രോണുകളുടെ ഗതികോർജവും കൂടുന്നു.
    4. ഉത്സർജിക്കപ്പെടുന്ന ഇലക്ട്രോണുകളുടെ എണ്ണം പ്രകാശത്തിന്റെ്റെ തീവ്രതയ്ക്ക് അല്ലെങ്കിൽ തിളക്ക ത്തിനു നേർ അനുപാതത്തിലാണ.
      In case of a chemical change which of the following is generally affected?
      ഒരാറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണം 14 ആയാൽ ഇലക്ട്രോണുകളുടെ എണ്ണം എത്ര ?
      പ്ലാങ്കിന്റെക്വാണ്ടം സിദ്ധാന്തത്തിൻ്റെ അടിസാനത്തിൽ പ്രകാശ വൈദ്യുത്രപഭാവം വിശദീകരിച്ച ശാസ്ത്രജ്ഞൻ ആര് ?