Challenger App

No.1 PSC Learning App

1M+ Downloads

അറ്റോർണി ജനറലുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത് ?

  1. രാഷ്ട്രപതിയാണ് ആറ്റോർണി ജനറലിനെ നിയമിക്കുന്നത്
  2. ഇന്ത്യയിലെ ഒന്നാമത്തെ നിയമ ഓഫീസറാണ്
  3. പാർലമെന്റിലെ അംഗമല്ലെങ്കിൽ പോലും പാർലമെന്റിൽ പങ്കെടുക്കാൻ കഴിയും
  4. പാർലമെന്റിലെ അംഗം അല്ലാത്തതിനാൽ പാർലമെന്റിൽ പങ്കെടുക്കാൻ അവകാശമില്ല

    A1, 2 എന്നിവ

    B3 മാത്രം

    C1, 2, 3 എന്നിവ

    Dഎല്ലാം

    Answer:

    C. 1, 2, 3 എന്നിവ

    Read Explanation:

    അറ്റോർണി ജനറൽ

    • ഇന്ത്യയുടെ പ്രഥമ നിയമ ഓഫീസർ
    • അറ്റോർണി ജനറലിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടന വകുപ്പ് (അനുഛേദം) - ആർട്ടിക്കിൾ 76
    • പാർലമെന്റംഗമല്ലെങ്കിലും പാർലമെന്റ് സമ്മേളനങ്ങളിൽ പങ്കെടുക്കുവാൻ അവകാശമുള്ള ഉദ്യോഗസ്ഥൻ
    • പാർലമെന്റിൽ പങ്കെടുക്കാൻ കഴിയുമെങ്കിലും വോട്ടിംഗ് അവകാശമില്ല.
    • സർക്കാരിനു വേണ്ടി സുപ്രീംകോടതിയിലോ മറ്റേതെങ്കിലും കോടതിയിലോ ഹാജരാകുന്നതിനു അറ്റോർണി ജനറലിനു അധികാരമുണ്ട്
    • കേന്ദ്ര ഗവൺമെന്റിന് നിയമോപദേശം നൽകുന്ന ഉദ്യോഗസ്ഥൻ
    • ആർട്ടിക്കിൾ 143 പ്രകാരം രാഷ്ട്രപതി സുപ്രീം കോടതിയോട് ഉപദേശം ചോദിക്കുന്നത് അറ്റോർണി ജനറൽ മുഖേനയാണ്

    • അറ്റോർണി ജനറലിനെ നിയമിക്കുന്നത് - രാഷ്‌ട്രപതി 
    • അറ്റോർണി ജനറലിനെ തൽസ്ഥാനത്തു നിന്ന് നീക്കുന്നത് - രാഷ്‌ട്രപതി 
    • അറ്റോർണി ജനറലിന്‌ സുപ്രീംകോടതി ജഡ്ജിയുടെ യോഗ്യതയുണ്ടായിരിക്കണം. 

     

     


    Related Questions:

    കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും തമ്മിലുള്ള അധികാര വിഭജനം ............ പ്രകാരം കൈകാര്യം ചെയ്യുന്നു.
    അഡ്വക്കേറ്റ് ജനറലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ഏത് ?
    "ഭാഷാ ന്യൂനപക്ഷങ്ങൾക്കുള്ള പ്രത്യേക ഓഫീസർ പരിഗണിക്കുക ".താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശെരിയായ ഉത്തരം തിരഞ്ഞെടുക്കുക

    ദേശീയ മനുഷ്യാവകാശ കമ്മിഷനുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നതിൽ ശരിയായ പ്രസ്താവന ഏത്?

    1. കമ്മിഷനിൽ അഞ്ച് അംഗങ്ങളാണുള്ളത്
    2. സുപ്രീംകോടതിയിലെ മുൻജഡ്‌ജി ഒരു അംഗമാണ്
    3. ഹൈക്കോടതിയിലെ മുൻ ജഡ്‌ജി മറ്റൊരു അംഗമാണ്
      ഒന്നാം ധനകാര്യ കമ്മീഷൻ നിയമിതമായ വർഷം?