Challenger App

No.1 PSC Learning App

1M+ Downloads
'അസാധാരണനും അതുല്യവുമായ ഒരു വിശിഷ്ട വ്യക്തി' എന്ന് പഴശ്ശിരാജയെ വിശേഷിപ്പിച്ച വ്യക്തി ?

Aകെ കെ എൻ കുറുപ്പ്

Bകെ എം പണിക്കർ

Cതലയ്ക്കൽ ചന്തു

Dടി എച്ച് ബേബർ

Answer:

D. ടി എച്ച് ബേബർ

Read Explanation:

ടി എച്ച് ബേബർ:

  • പഴശ്ശിരാജായുടെ ഭൗതിക ശരീരം തോമസ് ഹാർവെ ബാബർ യുടെ നേതൃത്വത്തിൽ മാനന്തവാടിയിലേക്ക് കൊണ്ടു വരികയും എല്ലാ ബഹുമതികൾ ഓടുകൂടി തന്നെ അടക്കം ചെയ്യുകയും ചെയ്തു .
  • 'കലാപകാരി ആണെങ്കിലും അദ്ദേഹം ഈ രാജ്യത്തെ മുറ പ്രകാരം ഉള്ള നാടുവാഴിയാണ്. ഒരു പരാജിത ശത്രു എന്നതിനേക്കാൾ ആ നിലയിലാണ് അദ്ദേഹത്തെ നോക്കികാണുന്നത്.' എന്നാണു ബേബർ എഴുതിയ ഒരു കത്തിലെ വാചകം
  • 'അസാധാരണനും അതുല്യവുമായ ഒരു വിശിഷ്ട വ്യക്തി' എന്ന് പഴശ്ശിരാജയെ വിശേഷിപ്പിച്ച വ്യക്തിയാണ് : ടി എച്ച് ബേബർ
  • 'മരണത്തിനു പോലും മായ്ക്കാനാവാത്ത ആരാധന സ്പർശിയായ സ്നേഹാദരങ്ങളോടെ ജനങ്ങൾ വീക്ഷിച്ചിരുന്ന പഴശ്ശിരാജാവിന്റെ കാര്യത്തിൽ എല്ലാ വർഗ്ഗത്തിൽപ്പെട്ടവർക്കും സുസ്ഥിര താൽപര്യങ്ങൾ ഉണ്ടായതായി ഞാൻ കണ്ടു' എന്ന് പഴശ്ശിരാജയെ കുറിച്ച് ടീ എച്ച ബേബർ പറഞ്ഞു

Related Questions:

താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക

  1. കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ടവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തി
  2. കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കലാപം -ആറ്റിങ്ങൽ കലാപം
  3. 1792 ശ്രീരംഗപട്ടണം സന്ധി പ്രകാരം മലബാർ ബ്രിട്ടീഷുകാർക്ക് ലഭിച്ചു
    മുത്തങ്ങ സമരം നടന്നത് എന്നായിരുന്നു ?
    ബ്രിട്ടീഷുകാർക്കെതിരെ പഴശ്ശിരാജ ആവിഷ്കരിച്ച യുദ്ധതന്ത്രം :
    മലയാളി മെമ്മോറിയൽ നടന്നവർഷം ?

    ചുവടെ കൊടുത്തതിൽ നിന്നും മലബാർ കലാപവുമായി ബന്ധമില്ലാത്ത ശരിയായ ജോഡി തെരഞ്ഞെടുക്കുക:

    (i) ജാലിയൻവാലാബാഗ് കൂട്ടക്കൊല

    (ii) വാഗൺ ട്രാജഡി

    (iii) 1919 ഏപ്രിൽ 13 ന് നടന്ന സംഭവം

    (iv) വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സീതിക്കോയ തങ്ങൾ എന്നിവർ നേതാക്കന്മാർ ആയിരുന്നു