Challenger App

No.1 PSC Learning App

1M+ Downloads
അസുരവാദ്യം എന്നറിയപ്പെടുന്നത് ?

Aമദ്ധളം

Bചെണ്ട

Cചേങ്ങില

Dഇലത്താളം

Answer:

B. ചെണ്ട

Read Explanation:

  • കേരളത്തിന്റെ തനതായ ഒരു തുകൽവാദ്യോപകരണമാണ്‌ ചെണ്ട. ശബ്ദത്തിന്റെ പ്രത്യേകത മൂലം അസുരവാദ്യം എന്നൊരു അപരനാമം ഇതിനുണ്ട്.

  • വൃത്താകൃതിയിൽ ചെത്തിമിനുക്കിയ ഒരു തടിക്കുഴലിൽ (ചെണ്ടക്കുറ്റി) നിന്നാണ് ചെണ്ട ഉണ്ടാക്കുക. ചെണ്ടകൊട്ടുകാരന്റെ കഴുത്തിൽ ലംബമായി തൂക്കിയിടുന്ന ഈ വാദ്യോപകരണത്തിന്റെ രണ്ടറ്റത്തും വ്യത്യസ്തമായ ശബ്ദം പുറപ്പെടുവിക്കുന്നതരത്തിലാണ് നിർമ്മിച്ചിരിക്കുക. ചപ്പങ്ങ പോലുള്ള മരത്തിന്റെ രണ്ട് കോലുകൾ ഉപയോഗിച്ച് ചെണ്ട കൊട്ടുന്നു.

  • കേരളീയ വാദ്യകലകളായ ചെണ്ടമേളം, തായമ്പക , കേളി , കഥകളി എന്നിവയിലെ ഏറ്റവും പ്രധാനപ്പെട്ട വാദ്യോപകരണമാണ്‌ ചെണ്ട.

  • കേരളത്തിലെ ഹിന്ദുക്ഷേത്രങ്ങളിലെ ഉത്സവങ്ങളിലെയും കണ്യാർകളി, തെയ്യം, തുടങ്ങിയ നാടൻ കലാരൂപങ്ങളിലേയും ഒഴിച്ചുകൂടാനാവാത്ത ഒരു വാദ്യോപകരണം കൂടിയാണിത്


Related Questions:

2023 നവംബറിൽ അന്തരിച്ച പദ്മശ്രീ പി കെ നാരായണൻ നമ്പ്യാർ ഏത് വാദ്യകലയിൽ ആണ് പ്രശസ്തൻ ?
കൊങ്ങോർപ്പിള്ളി പരമേശ്വരൻ നമ്പൂതിരി ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ട കലാകാരനാണ് ?
ഭാരതീയ സങ്കൽപം പ്രകാരം ശിവന്റെ ശൂലത്തിൽ കാണപ്പെടുന്ന വാദ്യം?
2024 ജനുവരിയിൽ അന്തരിച്ച ആയാംകുടി കുട്ടപ്പമാരാർ ഏത് വാദ്യകലയിൽ ആണ് പ്രശസ്തൻ ?
സോപാന സംഗീതത്തിൽ ഉപയോഗിക്കുന്ന പ്രധാന വാദ്യോപകരണം ഏതാണ് ?