ആംനസ്റ്റി ഇന്‍റര്‍നാഷണലിന്‍റെ നിലവിലെ സെക്രട്ടറി ജനറല്‍ ആരാണ്?Aഐറീന ബൊക്കാവോBമാര്‍ഗറ്റ് ചാന്‍Cകുമി നായിഡുDആഗ്നസ് കാലമർഡ്Answer: D. ആഗ്നസ് കാലമർഡ് Read Explanation: ആംനെസ്റ്റി ഇന്റർനാഷണൽ മനുഷ്യാവകാശ വിരുദ്ധ പ്രവർത്തനങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ 1961 ലാണ് ആംനെസ്റ്റി ഇന്റർനാഷണൽ ആരംഭിച്ചത്.ബ്രിട്ടീഷ് അഭിഭാഷകനായ പീറ്റർ ബെനൻസണാണ് സംഘടനയുടെ സ്ഥാപകൻ ലണ്ടനാണ് ആസ്ഥാനം.'പൊതുമാപ്പ്' എന്നാണ് 'ആംനെസ്റ്റി' എന്ന വാക്കിന്റെ അർഥം.മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ഇവർ ശക്തമായി പോരാടുന്നു.150 രാജ്യങ്ങളിൽ നിന്നായി 12 ലക്ഷത്തോളം അംഗങ്ങൾ ഈ സംഘടനയിലുണ്ട്.1977 ലെ സമാധാനത്തിനുള്ള നൊബേൽ ഈ സംഘടന നേടി1978 ൽ മികച്ച മനുഷ്യാവകാശ പ്രവർത്തനത്തിന് യു.എൻ അവാർഡും നേടി ആംനെസ്റ്റി ഇന്റർനാഷണലിന്റെ മുദ്രാവാക്യം - "ഇരുട്ടിനെ ശപിക്കുന്നതിനേക്കാൾ നല്ലത് ഒരു മെഴുകുതിരിയെങ്കിലും കത്തിക്കുന്നതാണ്" Read more in App