App Logo

No.1 PSC Learning App

1M+ Downloads
ആദ്യത്തെ നഴ്സറി സ്കൂൾ സ്ഥാപിച്ചത് ആര് ?

Aമോണ്ടിസോറി

Bഫ്രെഡറിക്

Cമാർഗരറ്റ് റേച്ചൽ മാക്മില്ലൻ

Dകൊമിനിയസ്

Answer:

A. മോണ്ടിസോറി

Read Explanation:

മറിയ മോണ്ടിസോറി 

  • പ്രീപ്രൈമറി വിദ്യാഭ്യാസത്തിൽ ഒട്ടനവധി പരീക്ഷണങ്ങൾ നടത്തിയ ഇറ്റാലിയൻ വനിതയാണ് മറിയ മോണ്ടിസോറി.
  • ഒരു കൂട്ടത്തിലെ ഓരോ വിദ്യാർത്ഥിയുടെയും മാനസികാവസ്ഥ പ്രത്യേകം കണക്കിലെടുക്കുകയും അവർക്ക് യോജിച്ച രീതിയിലുള്ള വിദ്യാഭ്യാസവും ഉപദേശവും നൽകുകയും ചെയ്യേണ്ടത് ആവശ്യമാണ്.
  • പ്രക്യതിദത്തമായ സാഹചര്യങ്ങളിൽ കുട്ടികളുടെ മനഃസിദ്ധികൾ വികസിപ്പിച്ചെടുക്കാൻ ശ്രമിച്ച മോണ്ടിസോറി സ്വയം പഠന (Self Learning) സമ്പ്രദായത്തിനാണ് പ്രാധാന്യം നൽകിയത്.
  • വേദനാകരമായ ശിക്ഷകളോ വളരെ ആകർഷകമായ സമ്മാനങ്ങളോ കുട്ടികളുടെ നൈസർഗിക വികാസത്തിന് സഹായിക്കില്ലെന്ന് മോണ്ടിസോറി വിശ്വസിച്ചു.
  • നിത്യജീവിതത്തിലെ ആവശ്യങ്ങൾ സ്വയം ചെയ്യാനുള്ള പരിശീലനം നൽകുക, അടുക്കും ചിട്ടയും ശീലിക്കുക, പ്രയാസങ്ങളും വിഷമങ്ങളും തരണം ചെയ്യാനുള്ള മാനസിക ബലം കൈവരുത്തുക. 
  • മോണ്ടിസോറി പഠന രീതിയുടെ പ്രധാനപ്പെട്ട സവിശേഷത - ഇന്ദ്രിയ പരിശീലനം

Related Questions:

റോസ്സോയുടെ അഭിപ്രായത്തിൽ വൈകാരികമായ വികാസവും, വ്യക്തിത്വ വികാസവും സന്മാർഗ ബോധവും സംഭവിക്കേണ്ട കാലഘട്ടമാണ് :

സങ്കലിത വിദ്യാഭ്യാസം (Inclusive education) എന്നതുകൊണ്ട് അർത്ഥമാക്കുന്നത് :

i. കുട്ടിയുടെ കഴിവുകൾ, പരിമിതികൾ എന്നിവ പരിഗണിച്ച് റിസോഴ്സ് ടീച്ചറിന്റെ സഹായത്തോടെ ക്ലാസ് ടീച്ചർ പഠിപ്പിക്കുന്നു.

ii. പ്രത്യേക സ്കൂളിൽ വിദ്യാഭ്യാസം നൽകുന്നു.

iii. അയൽപക്ക സ്കൂളിൽ യാതൊരു വേർതിരിവുമില്ലാതെ പഠിപ്പിക്കുന്നു.

iv. റിസോഴ്സ് ടീച്ചറിന്റെ സഹായത്തോടെ പ്രത്യേക ക്ലാസ് മുറിയിൽ ഇരുത്തി പഠിപ്പിക്കുന്നു.

താഴെ പറയുന്നവയിൽ ഏതാണ് അനൗപചാരിക വിദ്യാഭ്യാസ ഏജൻസി ?
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ (children with special needs) എന്ന കാഴ്ചപ്പാടിന് ഏറ്റവും യോജിച്ചത് ഏത് ?
ക്ലാസ് മുറികളിൽ ഉപയോഗിക്കുന്ന സഹായക സാങ്കേതിക വിദ്യയ്ക്ക് ഉദാഹരണമേത് ?