ആന്തരികാഭിപ്രേരണയ്ക്ക് അടിസ്ഥാനം
Aബാഹ്യ വാസന
Bകൃത്രിമ വാസന
Cനേടാനുള്ള വാസന
Dനൈസർഗിക വാസന
Answer:
D. നൈസർഗിക വാസന
Read Explanation:
- അഭിപ്രേരണ രണ്ടു വിധത്തിൽ സംഭവിക്കുന്നു.
- ആന്തരികാഭിപ്രേരണ (Intrinsic motivation)
- ബാഹ്യാഭിപ്രേരണ (Extrinsic motivation)
ആന്തരികാഭിപ്രരണ
- ബാഹ്യമായ പ്രേരണകൂടാതെ ഉള്ളിൽ നിന്നും സ്വയം ഉണ്ടാകുന്ന അഭിപ്രേരണ ആന്തരികാഭിപ്രേരണ
- പ്രകൃതിദത്തമായ അഭിപ്രേരണ എന്ന പേരിലും ആന്തരികാഭിപ്രേരണ അറിയപ്പെടുന്നു.
- ഒരു വ്യക്തിയിൽ സ്വാഭാവികമായുള്ള ആകാംക്ഷയേയും പ്രേരണയേയും ആശ്രയിച്ചിരിക്കുന്ന അഭിപ്രേരണ ആന്തരികാഭിപ്രേരണ
- ആന്തരികാഭിപ്രേരണയ്ക്ക് അടിസ്ഥാനം - നൈസർഗിക വാസന
ബാഹ്യാഭിപ്രേരണ
- ഒരാളുടെ പ്രവൃത്തി, ബാഹ്യമായ സമ്മാനങ്ങളാലോ, നേട്ടങ്ങളാലോ അംഗീകാരങ്ങളാലോ പ്രേരിതമാകുമ്പോൾ അതിനെ ബാഹ്യാഭിപ്രേരണ എന്നു പറയുന്നു.
- ബാഹ്യ ചുറ്റുപാടുകളിൽ നിന്നും ലഭിക്കുന്ന പ്രേരണയാണ് - ബാഹ്യാഭിപ്രേരണ