Challenger App

No.1 PSC Learning App

1M+ Downloads
ആന്റമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, സുന്ദര്‍ബന്‍സ്‌, മഹാനദി, കൃഷ്ണ, ഗോദാവരി എന്നീ നദികളുടെ പ്രദേശങ്ങള്‍ .................... വനങ്ങള്‍ക്ക്‌ പ്രസിദ്ധമാണ്‌

Aമുള്‍ക്കാടുകള്‍

Bകണ്ടല്‍ വനങ്ങള്‍

Cപൈന്‍ വനങ്ങള്‍

Dഇലപൊഴിയും വനങ്ങള്‍

Answer:

B. കണ്ടല്‍ വനങ്ങള്‍

Read Explanation:

കണ്ടൽ വനങ്ങൾ

  • തീരപ്രദേശങ്ങളിലും ചതുപ്പുകളിലും കാണപ്പെടുന്ന നിത്യഹരിതവനങ്ങളിലെ അംഗങ്ങളായ സസ്യങ്ങളാണ്‌ കണ്ടൽ അഥവാ കണ്ടലുകൾ
  • ലോക കണ്ടല്‍ ദിനം - ജൂലൈ 26 
  • കണ്ടല്‍കാടുകള്‍ സംരക്ഷിക്കുന്നതിന് മുന്നിട്ടിറങ്ങിയ പരിസ്ഥിതി പ്രവര്‍ത്തകന്‍ - കല്ലേന്‍ പൊക്കുടന്‍

  • ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങൾ കാണപ്പെടുന്ന വൻകര - ഏഷ്യ
  • ഏറ്റവും കുറവ് കണ്ടൽ വനങ്ങൾ കാണപ്പെടുന്ന വൻകര - ആഫ്രിക്ക

  • ബംഗാൾ ഉൾക്കടലിനോട് ചേർന്ന് ബംഗ്ലാദേശിന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന സുന്ദർബൻസ് റിസർവ് ഫോറസ്റ്റ് (SRF) ലോകത്തിലെ ഏറ്റവും വലിയ കണ്ടൽക്കാടാണ്
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങൾ കാണപ്പെടുന്ന സംസ്ഥാനം - പശ്ചിമ ബംഗാൾ
  • കണ്ടൽക്കാടുകൾ ഏറ്റവും കുറവുള്ള ഇന്ത്യൻ സംസ്ഥാനം : കേരളം

  • കേരളത്തിൽ ഏറ്റവും കൂടുതല്‍ കണ്ടല്‍കാടുകള്‍ ഉള്ള ജില്ല - കണ്ണൂര്‍
  • സമുദ്രതീരത്തെ കണ്ടൽകാടുകൾ ഏറ്റവും കൂടുതൽ കാണുന്നത് എറണാകുളം ജില്ലയിലെ പുതുവൈപ്പിനിൽ ആണ്‌

കേരളത്തിൽ കണ്ടൽകാടുകൾ കാണപ്പെടുന്ന ജില്ലകള്‍ :

  • തിരുവനന്തപുരം
  • കൊല്ലം
  • ആലപ്പുഴ
  • കോട്ടയം
  • എറണാകുളം
  • മലപ്പുറം
  • കോഴിക്കോട്ക
  • കണ്ണൂർ
  • കാസർകോട്‌  

  • കേരളത്തിലെ ആദ്യത്തെ കണ്ടൽ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് - ആയിരംതെങ്ങ്
  • ഏക കണ്ടല്‍ സാധ്യത പഠന ഗവേഷണ കേന്ദ്രം പയ്യന്നൂരിലെ ഉളിയത്തുകടവില്‍ സ്ഥിതി ചെയ്യുന്നു.
  • മലബാർ തീരങ്ങളിൽ കണ്ടുവരുന്ന കണ്ടൽ സസ്യങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിരിക്കുന്ന ഗ്രന്ഥം വാൻ റീഡ് രചിച്ച ഹോർത്തൂസ് മലബാറിക്കൂസ് ആണ്.

 


Related Questions:

പശ്ചിമഘട്ടം യുനെസ്കോയുടെ ലോക പൈതൃക സ്ഥലമാണ് കാരണം ?

താഴെ പറയുന്നവയിൽ സാമൂഹ്യവനവത്‌കരണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. പാരിസ്ഥിതിക - സാമൂഹിക - ഗ്രാമവികസനങ്ങൾ ലക്ഷ്യമാക്കി തരിശുഭൂമിയിൽ വനവത്കരണവും വനസംരക്ഷണവും വനപരിപാലനവുമാണ് സാമൂഹിക വനവത്കരണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
  2. പൊതു സ്ഥലങ്ങളിൽ മരങ്ങൾ വച്ച് പിടിപ്പിക്കുന്നതാണ് ഇതിൻ് ലക്ഷ്യം.
  3. ഗ്രാമീണ പുൽമേടുകളിൽ, ആരാധനാലയങ്ങൾക്ക് ചുറ്റും, റോഡരികുകൾ, കനാൽ തീരങ്ങൾ, റെയിൽവേ ലൈൻ അരികുകൾ, സ്‌കൂളുകൾ തുടങ്ങിയ സ്ഥലങ്ങളിലെ വനവത്കരണമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
    ഇന്ത്യയിൽ ജോയിന്റ് ഫോറെസ്റ്റ് മാനേജ്‌മേന്റ് പ്രമേയം പാസ്സാക്കിയ ആദ്യ സംസ്ഥാനം ഏതാണ് ?
    ഉഷ്ണമേഖലാ മുൾക്കാടുകളിൽ മരങ്ങളുടെ അടിക്കാടായി, രണ്ട് മീറ്റർ ഉയരത്തിൽ വരെ വളരുന്ന പുൽവിഭാഗം അറിയപ്പെടുന്നത് :
    ഇന്ത്യയിൽ ഏത് സംസ്ഥാനത്തിലാണ് ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ കാണുന്നത്?