Challenger App

No.1 PSC Learning App

1M+ Downloads
ആരാണ് ഹരിതഗൃഹ പ്രഭാവം കണ്ടെത്തിയത് ?

Aജോ ഫർമാൻ

Bബ്രയാൻ ഗാർഡിനെർ

Cജോസഫ് ഫോറിയർ

Dജോനതൻ ഷാങ്ക്ലിൻ

Answer:

C. ജോസഫ് ഫോറിയർ

Read Explanation:

  • ഹരിതഗൃഹ പ്രഭാവം കണ്ടെത്തിയത്- ജോസഫ് ഫോറിയർ
  • ആദ്യമായി ഓസോൺ ശോഷണം സ്ഥിരീകരിച്ചവർ - ജോ ഫർമാൻ, ബ്രയാൻ ഗാർഡിനെർ, ജോനതൻ ഷാങ്ക്ലിൻ

ഹരിതഗൃഹപ്രഭാവം (Green House Effect)

  • ഭൂമിയിൽ നിന്നുമുയർന്നു പോകുന്ന താപകിരണങ്ങൾ തിരികെ വീണ്ടും ഭൂമിയിൽ തന്നെ തിരിച്ചെത്തുന്ന പ്രതിഭാസം 
  • ഹരിതഗൃഹപ്രഭാവത്തിനു കാരണമാകുന്ന വാതകങ്ങൾ - ഹരിതഗൃഹ വാതകങ്ങൾ
  • ഹരിതഗൃഹ വാതകങ്ങൾ - കാർബൺ ഡയോക്സൈഡ്, മീഥേൻ, ക്ലോറോഫ്ലൂറോ കാർബൺ, നൈട്രസ് ഓക്സൈഡ്,ഓസോൺ
  • അന്തരീക്ഷത്തിലുള്ള ഹരിതഗൃഹവാതകങ്ങളിൽ ഏറ്റവുമധികമുള്ളത് കാർബൺ ഡൈ ഓക്സൈഡാണ്.
  • ഹരിതഗൃഹ വാതകങ്ങളിലുണ്ടാവുന്ന ക്രമാതീതമായ വർദ്ധനവ് അന്തരീക്ഷ താപനില വർദ്ധിപ്പിക്കുന്നു.
  • ഹരിതഗൃഹ വാതകങ്ങളിലൂടെ അന്തരീക്ഷ താപനിലയിലുണ്ടാവുന്ന വർദ്ധനവിനെ വിളിക്കുന്നത് - ആഗോളതാപനം(Global Warming) .

Related Questions:

ഉയരുന്ന താപനിലയും കുറഞ്ഞ മഴയും മൂലം നദിയിലെ ജലം ചരിത്രപരമായ താഴ്ന്ന നിലയി ലെത്തിയതിനാൽ ആഗോള താപനത്തിന്റെ ഏറ്റവും പുതിയ ഇരയായി മക്കെൻസി നദി അടുത്തിടെ ലോകമെമ്പാടും താൽപ്പര്യം ജനിപ്പിച്ചു. മക്കെൻസി നദി സ്ഥിതി ചെയ്യുന്ന രാജ്യം തിരിച്ചറിയുക.
ഭൂമിയിൽ പതിക്കുന്ന സൂര്യകിരണങ്ങൾ പ്രതിഫലിച്ച് അന്തരീക്ഷത്തിലേക്ക് ദീർഘ തരംഗങ്ങളായിത്തീരുമ്പോൾ ഈ തരംഗങ്ങളിലെ ചൂട് ആഗിരണം ചെയ്ത് അന്തരീക്ഷത്തിലെ ചില വാതകങ്ങൾ ഭൂമിയിലെ ചൂട് വർദ്ധിപ്പിക്കുന്ന പ്രക്രിയയാണ് ?
ആഗോളതാപനത്തിന് കാരണമാകുന്ന ഹരിതഗൃഹവാതകങ്ങൾക്ക് ഉദാഹരണങ്ങൾ ഏവ ?
ക്യോട്ടോ പ്രോട്ടോകോൾ നിലവിൽ വന്ന വർഷം ?

ഹരിതഗൃഹ പ്രഭാവ വാതകങ്ങളെ സംബന്ധിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരിയായത് ?

  1. നൈട്രസ് ഓക്സൈഡ് ഒരു ഹരിതഗൃഹ വാതകമാണ്.
  2. കാർബൺ ഡൈ ഓക്സൈഡ് ഒരു ഹരിതഗൃഹ വാതകമാണ്.
  3. മീഥേൻ ഒരു ഹരിതഗൃഹ വാതകമാണ്.