App Logo

No.1 PSC Learning App

1M+ Downloads
ആരിലാണോ നികുതി ചുമത്തുന്നത് അയാൾ തന്നെ നികുതി അടയ്ക്കുന്നു. എന്നത് ഏതു തരം നികുതിയാണ് ?

Aപ്രത്യക്ഷ നികുതി

Bപരോക്ഷ നികുതി

Cഇന്റർഗ്രേറ്റഡ് G S T

Dഇതൊന്നുമല്ല

Answer:

A. പ്രത്യക്ഷ നികുതി

Read Explanation:

ഇന്ത്യയിൽ നികുതികളെ പൊതുവിൽ രണ്ടായി തരം തിരിച്ചിരിക്കുന്നു.

പ്രത്യക്ഷ നികുതി (Direct Taxes)

  • ആരിലാണോ നികുതി ചുമത്തുന്നത്‌ അയാള്‍ തന്നെ നികുതി അടയ്ക്കുന്നു.
  • ഇവിടെ നികുതി ചുമത്തപ്പെടുന്നതും നികുതിമുലമുളള സാമ്പത്തിക ഭാരം അനുഭവിക്കുന്നതും ഒരാള്‍ തന്നെയായതിനാല്‍ ഇത്തരം നികുതികള്‍ പ്രത്യക്ഷനികുതി എന്നറിയപ്പെടുന്നു
  • നികുതിഭാരം നികുതിദായകന്‍ തന്നെ വഹിക്കുന്നു എന്നത്‌ പ്രത്യക്ഷനികുതിയുടെ പ്രത്യേകതയാണ്

ഇന്ത്യയിലെ പ്രധാനപ്പെട്ട പ്രത്യക്ഷ നികുതികൾ

വ്യക്തിഗത ആദായനികുതി

  • വ്യക്തികളുടെ വരുമാനത്തില്‍ ചുമത്തുന്ന നികുതിയാണ്‌ വ്യക്തിഗത ആദായനികുതി.
  • വരുമാനം കൂടുന്നതിനനുസരിച്ച്‌ നികുതി നിരക്ക്‌ കൂടുന്നു. നിശ്ചിത വരുമാനപരിധിക്ക്‌ മുകളില്‍വരുന്ന തുകയ്ക്കാണ്‌ നികുതി ബാധകമാക്കിയിരിക്കുന്നത്‌.
  • ഇന്ത്യയില്‍ ആദായനികുതിനിയമം 1961 പ്രകാരം കേന്ദ്ര സർക്കാർ ആണ് ഈ നികുതി പിരിക്കുന്നത്‌.

കോർപ്പറേറ്റ് നികുതി

  • കമ്പനികളുടെ അറ്റ വരുമാനത്തിന്മേല്‍ അഥവാ ലാഭത്തിന്മേല്‍ ചുമത്തുന്ന നികുതിയാണിത്‌.

പരോക്ഷ നികുതി (Indirect Taxes)

  • പരോക്ഷ നികുതി ചുമത്തുന്നത് വരുമാനത്തിലോ ലാഭത്തിലോ അല്ല, നികുതിദായകൻ ഉപയോഗിക്കുന്ന ചരക്കുകളിലും സേവനങ്ങളിലുമാണ്.
  • ഒരാളില്‍ ചുമത്തപ്പെടുന്ന നികുതിയുടെ ഭാരം മറ്റൊരാളിലേയിക്ക്‌ കൈമാറ്റം ചെയ്യപ്പെടുന്നതാണ് പരോക്ഷനികുതിയുടെ പത്യേകത.
  • പരോക്ഷ നികുതിയുടെ ഏറ്റവും മികച്ച ഉദാഹരണമായി വില്പനനികുതിയെ കണക്കാക്കാവുന്നതാണ്
  • വില്‍പന നികുതിയുടെ ഭാരം ആദ്യം വരുന്നത്‌ വ്യാപാരിയുടെ മേലും പിന്നീട് വാങ്ങുന്ന ഉപഭോക്താവിലേക്ക് വിലയോടൊപ്പം നികുതിഭാരവും കൈമാറുന്നു.
  • അപ്പോള്‍ ഉപഭോക്താവ്‌ നല്‍കുന്ന വിലയില്‍ നികുതിയും ഉള്‍പ്പെടുന്നു.
  • 2017 ജൂലൈ ഒന്നുമുതൽ ഇന്ത്യയിൽ നിലവിൽ വന്ന അംഗീകൃത പരോക്ഷ നികുതി സമ്പ്രദായം ആണ് ചരക്കുസേവന നികുതി (GST)

 


Related Questions:

ഇന്ത്യയിൽ ജി.എസ്.ടി നിലവിൽ വന്നതെന്ന് ?
കേന്ദ്രസർക്കാർ ചുമത്തുന്ന നികുതികളിൽ പെടാത്തത് ഏത് ?
സർക്കാർ ചില പ്രത്യേക ആവശ്യങ്ങൾക്കായി ചുമത്തുന്ന അധിക നികുതി ഏത്?

തെറ്റായത് തിരഞ്ഞെടുക്കുക ? 

i) കേന്ദ്ര സർക്കാർ - കോർപറേറ്റ് നികുതി , സ്റ്റാമ്പ് ഡ്യൂട്ടി , കേന്ദ്ര ജി എസ് ടി 

ii) സംസ്ഥാന സർക്കാർ - ഭൂ നികുതി , സംസ്ഥാന നികുതി , തൊഴിൽ നികുതി 

iii) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ - വസ്തു നികുതി , തൊഴിൽ നികുതി  

ധനനയത്തിൻ്റെ പ്രധാന ലക്ഷ്യം എന്ത് ?