ആര്യന്മാരുടെ ജന്മദേശം ടിബറ്റാണെന്ന് അഭിപ്രായപ്പെട്ടത് ആരാണ് ?
Aമാക്സ് മുള്ളർ
Bദയാനന്ദ സരസ്വതി
Cബാലഗംഗാധര തിലകൻ
Dമോർഗൻ
Answer:
B. ദയാനന്ദ സരസ്വതി
Read Explanation:
- ഇന്ത്യയുടെ ആധ്യാത്മിക നവോത്ഥാനത്തിൽ പ്രമുഖ സ്ഥാനം വഹിച്ച വേദാന്തപണ്ഡിതനാണ് ദയാനന്ദ സരസ്വതി.
- 'ഹിന്ദുമതത്തിലെ കാൽവിൻ', 'ഇന്ത്യയുടെ പിതാമഹൻ' എന്നെല്ലാം ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നു.
- 1857ൽ കത്തിയവാറിലെ രാജ്ഘട്ടിൽ വച്ച് ഇദ്ദേഹം സ്ഥാപിച്ച സംഘടനയാണ് ആര്യസമാജം.
- 'വേദങ്ങളിലേക്കി മടങ്ങുക” എന്ന ആഹ്വാനം നല്‍കിയതും "സ്വരാജ്, സ്വഭാഷ, സ്വധർമ്മ" എന്ന മുദ്രാവാക്യം ഉയർത്തിയതും ദയാനന്ദ സരസ്വതിയാണ്.
NB:
- ആര്യന്മാരുടെ ജന്മദേശം ടിബറ്റാണെന്ന് അഭിപ്രായപ്പെട്ടത് : സ്വാമി ദയാനന്ദ സരസ്വതി.
- ആര്യന്മാരുടെ ജന്മദേശം മധ്യേഷ്യയാണെന്ന് അഭിപ്രായപ്പെട്ടത് : മാക്സ് മുള്ളർ.
- ആര്യന്മാരുടെ ജന്മദേശം പശ്ചിമ സൈബീരിയൻ പ്രദേശമാണെന്ന് അഭിപ്രായപ്പെട്ടത് : മോർഗൻ.
- ആര്യന്മാരുടെ ജന്മദേശം ആസ്ട്രോ - ഹംഗേറിയൻ പ്രദേശമാണെന്ന് അഭിപ്രായപ്പെട്ടത് : പ്രൊഫ. മക്ഡൊണൽ.
- ആര്യന്മാരുടെ ജന്മദേശം സപ്തസിന്ധു പ്രദേശമാണെന്ന് അഭിപ്രായപ്പെട്ടത് : A C ദാസ്.