Challenger App

No.1 PSC Learning App

1M+ Downloads

ആറളം വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം ?

  1. കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം.
  2. കണ്ണൂർ ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
  3. ."സൈലന്റ് വാലി ഓഫ് കണ്ണൂർ "എന്നറിയപ്പെടുന്നു.
  4. ആറളം വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി കുന്തിപ്പുഴയാണ്.

    Aiii, iv തെറ്റ്

    Biv മാത്രം തെറ്റ്

    Cഎല്ലാം തെറ്റ്

    Diii മാത്രം തെറ്റ്

    Answer:

    B. iv മാത്രം തെറ്റ്

    Read Explanation:

    ആറളം വന്യജീവി സംരക്ഷണ കേന്ദ്രം

    • കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്തുള്ള വന്യജീവിസങ്കേതമാണ് ആറളം വന്യജീവി സംരക്ഷണ കേന്ദ്രം.
    • കണ്ണൂർ ജില്ലയിൽ, തലശ്ശേരിയിൽ നിന്നും 35 കിലോമീറ്റർ അകലെ ഈ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നു .
    • കർണാടകയിലെ കൂടഗ്  വനങ്ങളുമായി ചേർന്നുകിടക്കുന്ന വന്യജീവി സങ്കേതം കൂടിയാണിത്
    • "സൈലന്റ് വാലി ഓഫ് കണ്ണൂർ "എന്നറിയപ്പെടുന്നത് ആറളം വന്യജീവി സങ്കേതമാണ്.
    • ആറളം വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി ചീങ്കണ്ണി പുഴയാണ്.
    • സഹ്യാദ്രി തവിടൻ, നാൽ വരയൻ  നീലി എന്നിവ ഇവിടെ കണ്ടെത്തിയ ചിത്രശലഭങ്ങളുടെ ഇനങ്ങളാണ്

    Related Questions:

    What is the common name for the endangered species 'Nilagiri thar' found in Karimpuzha?
    2011 മാർച്ച് 1-ാം തീയതി വന്യജീവിസങ്കേതമായി പ്രഖ്യാപിച്ച കേരളത്തിലെ ഒരു വന്യജീവി സങ്കേതം ഏത് ?
    The first reserve forest in Kerala is ?
    കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വന്യജീവി സങ്കേതം ഏതാണ് ?
    What is the scientific name of the Star Tortoise?