App Logo

No.1 PSC Learning App

1M+ Downloads
ആറ്റത്തിന്റെ ന്യൂക്ലിയസിനു ചുറ്റും ഇലക്ട്രോൺ പ്രദക്ഷിണം ചെയ്യുന്നത് നിശ്ചിത ഓർബിറ്റുകളിൽ ആണെന്നു പ്രസ്താവിക്കുന്ന ആറ്റം മാതൃക ?

Aബോർ ആറ്റം മാതൃക

Bഡാൽട്ടൻ ആറ്റം മാതൃക

Cതോമ്സൺ ആറ്റം മാതൃക

Dറദർഫോർഡ് ആറ്റം മാതൃക

Answer:

A. ബോർ ആറ്റം മാതൃക

Read Explanation:

ബോർ ആറ്റം മാതൃകയിലെ പ്രധാന ആശയങ്ങൾ:

  • ആറ്റത്തിന്റെ ന്യൂക്ലിയസിനു ചുറ്റും ഇലക്ട്രോൺ പ്രദക്ഷിണം ചെയ്യുന്നത് നിശ്ചിത ഓർബിറ്റുകളിൽ ആണ്.

  • ഓരോ ഓർബിറ്റിലെയും ഇലക്ട്രോണിന് ഒരു നിശ്ചിത ഊർജമുണ്ട്.

  • അതിനാൽ ഓർബിറ്റുകളെ ഊർജനിലകൾ (energy levels) എന്നു പറയുന്നു.

  • ഒരു നിശ്ചിത ഓർബിറ്റിൽ പ്രദക്ഷിണം ചെയ്യുന്നിടത്തോളം, ഇലക്ട്രോണിന്റെ ഊർജം കൂടുകയോ, കുറയുകയോ ചെയ്യുന്നില്ല.

  • അതിനാൽ ഓർബിറ്റുകൾ സ്ഥിരോർജ നിലകൾ എന്നും അറിയപ്പെടുന്നു.


Related Questions:

ആറ്റത്തിന്റെ ന്യൂക്ലിയസിൽ ചാർജില്ലാത്തതും എന്നാൽ പ്രോട്ടോണിനോളം മാസ്സുള്ളതുമായ കണമുണ്ടെന്ന് ശാസ്ത്രീയമായി തെളിയിച്ച ശാസ്ത്രജ്ഞൻ :
ഹൈസൻബർഗിന്റെ അനിശ്ചിതത്വ തത്വമനുസരിച്ച്, ആപേക്ഷിക ആവേഗവും ആപേക്ഷിക സ്ഥാനവും തമ്മിലുള്ള ബന്ധം __________ ആണ്.
ഹൈഡ്രജന്റെ മൂന്ന് ഐസോടോപ്പുകളിൽ ആണവ നിലയങ്ങളിൽ ഉപയോഗിക്കുന്നത് ഏത് ?

ഡാൾ‍ട്ടൺന്റെ ആറ്റോമിക സിദ്ധാന്തിലെ ചില ആശയങ്ങൾ താഴെ കൊടുത്തിരിക്കുന്നു. ഇവയില്‍ തെറ്റായിട്ടുള്ളത് കണ്ടെത്തുക.

i) രാസപ്രവ‍ർത്തനത്തിൽ ഏർപ്പെടാൻ കഴിയുന്ന ഏറ്റവും ചെറിയ കണികയാണ് തന്മാത്ര. 

ii) മൂലകത്തിന്റെ ആറ്റങ്ങളെല്ലാം ഗുണത്തിലും വലിപ്പത്തിലും വ്യത്യസ്തമാണ്. 

iii) എല്ലാ പദാര്‍ഥങ്ങളും ആറ്റം എന്നുപറയുന്ന അതിസൂക്ഷ്മ കണങ്ങളാൽ നിർമ്മിതമാണ്. 

iv) രണ്ടോ അതിലധികമോ മൂലകങ്ങളുടെ ആറ്റങ്ങള്‍ ലളിതമായ അനുപാതത്തില്‍ സംയോജിച്ചാണ് സംയുക്തങ്ങൾ ഉണ്ടാവുന്നത്.

ചില മൂലകങ്ങൾ, വികിരണങ്ങൾ (Radiations) സ്വയം പുറത്തു വിടുന്ന പ്രതിഭാസമാണ് ----.