Challenger App

No.1 PSC Learning App

1M+ Downloads
ആറ്റത്തിൽ ന്യൂക്ലിയസിനു ചുറ്റും ഇലക്‌ട്രോണുകൾ പ്രദക്ഷിണം ചെയ്യുന്നത്, നിശ്ചിത ഓർബിറ്റുകളിൽ (ഷെല്ലുകളിൽ) ആണെന്ന് പ്രസ്താവിക്കുന്ന ആറ്റോമിക മോഡൽ

Aറutherford മാതൃക

Bസോംർമർ മാതൃക

Cബോർ മാതൃക

Dഅയറ്സൺ മാതൃക

Answer:

C. ബോർ മാതൃക

Read Explanation:

അറ്റം മാതൃകകൾ (Atom Models)

  • 1897 ൽ ജെ ജെ തോംസൺ, ആറ്റത്തിൽ നെഗറ്റീവ് ചാർജുള്ള കണങ്ങളെ കണ്ടെത്തി.

പ്ലം പുഡ്ഡിംഗ് മോഡൽ:

image.png
  • ജെ ജെ തോംസൺ ആറ്റത്തിന്റെ പ്ലം പുഡ്ഡിംഗ് മോഡൽ അല്ലെങ്കിൽ റെസിൻ പുഡ്ഡിംഗ് മോഡൽ അല്ലെങ്കിൽ തണ്ണിമത്തൻ മോഡൽ അവതരിപ്പിച്ചു.

  • പോസിറ്റീവ് ചാർജുള്ള ഒരു ഗോളത്തിൽ, നെഗറ്റീവ് ചാർജുള്ള ഇലക്ട്രോണുകൾ വിന്യസിച്ചിരിക്കുന്നു.

  • ഗോളത്തിന്റെ ആകെ പോസിറ്റീവ് ചാർജും, ഇലക്ട്രോണുകളുടെ എണ്ണവും സമമായതിനാൽ, ആറ്റം വൈദ്ധ്യുതപരമായി ന്യൂട്രൽ ആണ്.

സൗരയൂധ മോഡൽ (Planetary  Model)

image.png
  • അവതരിപ്പിച്ചത് - 1911 ൽ ഏണസ്റ്റ് റുഥർഫോർഡ്

  • ഏണസ്റ്റ് റുഥർഫോർഡ് നടത്തിയ പരീക്ഷണം - വളരെ നേർത്ത സ്വർണ്ണത്തകിടിൽ ആൽഫാ കണങ്ങൾ പതിപ്പിച്ചുള്ള പരീക്ഷണം (alpha scattering experiment)

image.png
  • ആറ്റത്തിന് ന്യൂക്ലിയസ് എന്ന കേന്ദ്രഭാഗമുണ്ട്

  • ആറ്റത്തിന്റെ വലുപ്പവുമായി താരതമ്യപ്പെടുത്തുമ്പോൾ, ന്യൂക്ലിയസിന്റെ വലുപ്പം വളരെ കുറവാണ്.

  • ആറ്റത്തിലെ പോസിറ്റീവ് ചാർജുള്ള മുഴുവൻ കണങ്ങളും, ആറ്റത്തിന്റെ ഭൂരിഭാഗം മാസും, ന്യൂക്ലിയസിൽ കേന്ദ്രീകരിച്ചിരിക്കുന്നു.

  • നെഗറ്റീവ് ചാർജുള്ള ഇലക്ട്രോണുകൾ, ന്യൂക്ലിയസിനു ചുറ്റും പ്രദക്ഷിണം ചെയ്യുന്നു.

ബോർ മാതൃക (Bohr Model)

image.png
  • 1913 ൽ റുഥർഫോർഡിന്റെ ആറ്റം മാതൃകയുടെ ന്യൂനതകൾ പരിഹരിച്ചുകൊണ്ടു, നീൽ ബോർ ആറ്റം മാതൃക അവതരിപ്പിച്ചു.

  • ആറ്റത്തിൽ ന്യൂക്ലിയസിനു ചുറ്റും ഇലക്‌ട്രോണുകൾ പ്രദക്ഷിണം ചെയ്യുന്നത്, നിശ്ചിത ഓർബിറ്റുകളിൽ (ഷെല്ലുകളിൽ) ആണ്. 

  • ഓരോ ഷെല്ലിലേയും ഇലക്ട്രോണുകൾക്ക്, ഒരു നിശ്ചിത ഊർജമുണ്ട്.

  • അതിനാൽ ഷെല്ലുകളെ ഊർജ നിലകൾ (Energy levels) എന്നു പറയും.

  • ഒരു നിശ്ചിത ഷെല്ലിൽ പ്രദക്ഷിണം ചെയ്യുന്നിടത്തോളം കാലം ഇലക്‌ട്രോണുകൾക്കു ഊർജം കൂടുകയോ കുറയുകയോ ചെയ്യുന്നില്ല.

  • ന്യൂക്ലിയസിൽ നിന്നുള്ള അകലം കൂടുന്തോറും

    ഷെല്ലുകളുടെ ഊർജം കൂടിവരും.


Related Questions:

n = 2, l = 0,1 ആണെങ്കിൽ എത്ര പരിക്രമണം സാധ്യമാകും?
ഇലക്ട്രോണുകൾ സഞ്ചരിക്കുന്ന പാതകൾ അറിയപ്പെടുന്ന മറ്റൊരു പേര് എന്താണ്?
The heaviest particle among all the four given particles is

താഴെ തന്നിരിക്കുന്നതിൽ തെറ്റായ പ്രസ്താവന ഏത്

  1. ആറ്റം എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തി ഓസ്റ്റ്  വാൾഡ് 
  2. ആറ്റമോസ്‌ എന്നാൽ വിഭജിക്കാൻ കഴിയാത്തത് എന്നാണ് അർത്ഥം. 
  3. പ്ലാസ്മ അവസ്ഥയിലാണ് ആറ്റത്തിന് ചാർജ് ലഭിക്കുന്നത്
  4. പരമാണു സിദ്ധാന്തം(atomic  theory )ആവിഷ്കരിച്ച  തത്വചിന്തകനാണ് ഡാൾട്ടൻ
    ആറ്റത്തിന്‍റെ ഭാരം അളക്കുന്ന യൂണിറ്റ് ഏത് ?