Challenger App

No.1 PSC Learning App

1M+ Downloads
ഇംബ്ലിസിറ്റ് അസോസിയേഷൻ ടെസ്റ്റ് (IAT) എന്നത് ................... ന്റെ പരീക്ഷണമാണ്.

Aസർഗ്ഗാത്മകത

Bമുൻവിധി

Cഓർമ്മ

Dബുദ്ധി

Answer:

B. മുൻവിധി

Read Explanation:

മുൻവിധി (Prejudice):

         മുൻകൂറായി ഒരു മനോഭാവമോ, വിശ്വാസമോ രൂപപ്പെടുത്തുകയോ, മുൻകൂട്ടി ഒരു വിധി പുറപ്പെടുവിക്കുകയോ ചെയ്യുന്നതിനെയാണ് മുൻവിധി എന്ന് പറയുന്നത്.

മുൻവിധിയുടെ നിർവചനങ്ങൾ:

  • മുൻവിധി എന്നത് ആളുകളോട് കാണിക്കുന്ന ഒരു മനോഭാവമാണ്, കാരണം അവർ ഒരു പ്രത്യേക സാമൂഹിക ഗ്രൂപ്പിലെ അംഗങ്ങളാണ് എന്ന് അഭിപ്രായപ്പെട്ടത് ബുവർ & ബ്രൗൺ (1998), ആണ്.

  • ഒരു വ്യക്തിയോടോ, വസ്തുവിനോടോ ഉള്ള, യഥാർത്ഥ അനുഭവത്തിന് മുമ്പുള്ളതോ അടിസ്ഥാനമാക്കിയുള്ളതോ, അല്ലാത്തതോ ആയ തോന്നൽ, അനുകൂലമോ അല്ലെങ്കിൽ പ്രതികൂലമോ ആണ്, എന്ന് അഭിപ്രായപ്പെട്ടത് ഗോർഡൻ ആൽപോർട്ട് ആണ്.

  • മുൻവിധി എന്നത് മറ്റൊരു കൂട്ടം ആളുകളോട്, അന്യായമോ, പക്ഷപാതപരമോ, അസഹിഷ്ണുതയോ ഉള്ള മനോഭാവത്തെ സൂചിപ്പിക്കുന്നു.

  • മുൻവിധി എന്നത് ഒരു പ്രത്യേക ഗ്രൂപ്പിലെ അംഗത്വത്തെ അടിസ്ഥാനമാക്കി, ചില ആളുകളോടുള്ള അഭിപ്രായം അല്ലെങ്കിൽ, മനോഭാവം എന്നിവയെ സൂചിപ്പിക്കുന്നു.

  • യുക്തി രഹിതമായ, ശത്രുതാപരമായ മനോഭാവം, ഒരു പ്രത്യേക വിഭാഗത്തോടോ, വംശത്തിനോ, മതത്തിനോ നേരെയുള്ള ഭയം അല്ലെങ്കിൽ വെറുപ്പാണ് മുൻവിധി.

  • ഒരു വ്യക്തി, ഒരുകൂട്ടം, അല്ലെങ്കിൽ ഒരു വംശം എന്നിവയ്ക്കെതിരെയുള്ള സൗഹൃദപരമല്ലാത്ത വികാരങ്ങൾ ആണ് മുൻവിധി.

 

 


Related Questions:

...... takes many forms, ranging from emotional abuse by family and caretakers to sexual and other forms of physical abuse, and includes financial scams.
Cultural expectations for male and female behaviours are called:
ആക്രമണാത്മക പെരുമാറ്റത്തിന്റെ നിയന്ത്രണത്തിന് മധ്യസ്ഥത വഹിക്കുന്ന അഞ്ച് പ്രധാന വൈജ്ഞാനിക ഘടകങ്ങൾ ഉണ്ടെന്ന് നിർദേശിച്ചത് ?
സാമൂഹികമായ അംഗീകാരം, അധികാരത്തോടുള്ള ആഗ്രഹം, വിജയതഷ്ണ - ഇവ അഭിപ്രേരണ ബന്ധപ്പെട്ട ആഗ്രഹങ്ങളാണ് ഇവനിർദ്ദേശിച്ചത് :
മനുഷ്യൻറെ സാമൂഹ്യ ആവശ്യങ്ങളിലൊന്നാണ്?