Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യയിലെ ഒരു പ്രധാന പരുത്തിത്തുണി വ്യവസായ കേന്ദ്രമാണ് മുംബൈ,പരുത്തിത്തുണി വ്യവസായത്തിന് അനുകൂലമായ എന്തൊക്കെ ഘടകങ്ങളാണ് ഇവിടെയുള്ളത്?

1.അസംസ്കൃത വസ്തുക്കളുടെ സുഗമമായ ലഭ്യത

2.കുറഞ്ഞ നിരക്കിലുള്ള  ഊര്‍ജലഭ്യത

3.മുംബൈ തുറമുഖത്തിന്റെ സാമീപ്യം

4. മനുഷ്യവിഭവലഭ്യത

A1,3 മാത്രം.

B3,4 മാത്രം.

C2,3,4 മാത്രം.

D1,2,3,4 ഇവയെല്ലാം.

Answer:

D. 1,2,3,4 ഇവയെല്ലാം.

Read Explanation:

പരുത്തിത്തുണി വ്യവസായം 

  • ഇന്ത്യയിലെ ഏറ്റവും വലിയ കൃഷിയധിഷ്‌ഠിത വ്യവസായമാണ് പരുത്തിത്തുണിവ്യവസായം.
  • ഇന്ത്യയിലെ ആദ്യത്തെ പരുത്തിത്തുണി മിൽ സ്ഥാപിതമായത് 1818 ൽ കൊൽക്കത്തയ്ക്ക് സമീപമുള്ള ഫോർട്ട് ഗ്ലാസ്റ്ററിലാണ്.
  • എന്നാൽ വൻതോതിൽ ഉൽപ്പാദനമാരംഭിക്കുന്നത് 1854 ൽ മുംബൈയിലാണ്.
  • ഇന്ത്യയിലെ ഏറ്റവും പ്രധാന പരുത്തിത്തുണി ഉൽപ്പാദനകേന്ദ്രം മുംബൈ ആയതിനാൽ ഈ നഗരത്തെ 'കോട്ടോണോപോളിസ്' എന്നു വിശേഷിപ്പിക്കുന്നു.

  • മുംബൈ പ്രധാന പരുത്തിത്തുണി വ്യവസായകേന്ദ്രമായി മാറാൻ അനുകൂലമായ സാഹചര്യങ്ങൾ ഇവയാണ് :
    • സമീപപ്രദേശങ്ങളിൽനിന്ന് അസംസ്‌കൃതവസ്‌തുക്കളുടെ സുഗമമായ ലഭ്യത.
    • കുറഞ്ഞനിരക്കിൽ ഊർജലഭ്യത.
    • മുംബൈ തുറമുഖം കേന്ദ്രീകരിച്ചുള്ള കയറ്റിറക്കുമതി സാധ്യതകൾ
    • ശുദ്ധജലലഭ്യത
    • മനുഷ്യവിഭവലഭ്യത

  • മുംബൈ കഴിഞ്ഞാൽ ഗുജറാത്തിലെ അഹമ്മദാബാദാണ് പ്രധാന പരുത്തിത്തുണിവ്യവസായകേന്ദ്രം

Related Questions:

പരുത്തിക്കൃഷിക്ക് അനിയോജ്യമായ താപനിലയെത്ര ?
ഇന്ത്യയിൽ റെയിൽ ഗതാഗതം ആരംഭിച്ച വർഷം ഏത്?
ഏത് തരം കൽക്കരിയാണ് തമിഴ്നാട്ടിലെ നെവേലിയിൽ കാണപ്പെടുന്നത് ?
നാറോറ ആണവോർജനിലയം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
ഇന്ത്യയിൽ സുഗന്ധവിളകളുടെ കൃഷിക്ക് അനിയോജ്യമായ പ്രദേശമേത് ?