App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിനും ഓരോ ഹൈക്കോടതി വേണമെന്ന് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത് ?

Aആര്‍ട്ടിക്കിള്‍ 124

Bആര്‍ട്ടിക്കിള്‍ 226

Cആര്‍ട്ടിക്കിള്‍ 214

Dആര്‍ട്ടിക്കിള്‍ 165

Answer:

C. ആര്‍ട്ടിക്കിള്‍ 214

Read Explanation:

  • ഇന്ത്യൻ ഭരണഘടനയുടെ 214 മുതൽ 231 വരെയുള്ള അനുച്ഛേദങ്ങളിലാണ്‌ ഹൈക്കോടതിയെക്കുറിച്ച് പ്രതിപാദിക്കുന്നത്.
  • ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിനും ഓരോ ഹൈക്കോടതി വേണമെന്ന് അനുച്ഛേദം 214 നിഷ്കർഷിക്കുന്നു.
  • എന്നാൽ രണ്ടോ അതിലധികമോ സംസ്ഥാനങ്ങൾക്ക് ഒരു പൊതു ഹൈക്കോടതി സ്ഥാപിക്കുന്നതിനുള്ള അധികാരം പാർലമെന്റിനുണ്ടെന്ന് അനുച്ഛേദം 231 വ്യക്തമാക്കുന്നു.
  • അനുച്ഛേദം 225 ഭരണഘടന നിലവിൽ വരുന്നതിനു മുൻപുള്ള മദ്രാസ്, ബോംബെ, കൽക്കത്ത, ദില്ലി എന്നിവിടങ്ങളിലെ ഹൈക്കോടതികളുടെ അധികാരങ്ങൾ അതേപടി നിലനിർത്തുന്നു.
  • ഹൈക്കോടതി ജഡ്ജിമാരാകാനുള്ള യോഗ്യതകൾ പ്രതിപാദിക്കുന്നത് അനുച്ഛേദം 217ലാണ്.

Related Questions:

ഹൈക്കോടതി വിധിന്യായങ്ങൾ പ്രാദേശിക ഭാഷയിൽ പ്രസിദ്ധികരിക്കണമെന്ന സുപ്രീം കോടതിയുടെ നിർദേശത്തെ തുടർന്ന് വിധി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നതിനായി ഉപയോഗിക്കുന്ന നിർമ്മിതബുദ്ധി അധിഷ്ഠിതമായ സോഫ്റ്റ്‌വെയർ ഏതാണ് ?
ഹൈക്കോടതികളിലെയും ജില്ലാ കോടതികളിലെയും കേസുകളുടെ വിവരങ്ങൾ ലഭ്യമാക്കുന്ന ആപ്പ് ?
സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾക്കുള്ള കേസുകൾ അതിവേഗം തീർപ്പു കൽപ്പിക്കാൻ ആദ്യമായി ഫാസ്റ്റ്ട്രാക്ക് കോടതി ആരംഭിച്ചത് ഇന്ത്യയിൽ എവിടെയാണ് ?
ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം എത്ര ?
1861ലെ ഹൈക്കോടതി നിയമം അനുസരിച്ചു ഇന്ത്യയിൽ ആദ്യമായി ഹൈക്കോടതി നിലവിൽ വന്ന വർഷം ?