Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഭരണഘടനാ സഭയുടെ ചെയർമാൻ ആരായിരുന്നു ?

Aഡോ. ബി. ആർ. അംബേദ്കർ

Bഡോ. രാജേന്ദ്രപ്രസാദ്

Cനെഹ്റു

Dമഹാത്മാഗാന്ധി

Answer:

B. ഡോ. രാജേന്ദ്രപ്രസാദ്

Read Explanation:

1946-ലെ കാബിനെറ്റ്‌ മിഷൻ പദ്ധതിയുടെ കീഴിൽ രൂപവത്കരിച്ച ഭരണഘടനാ നിർമ്മാണസഭയെയായിരുന്നു (കോൺസ്റ്റിറ്റുവന്റ്‌ അസ്സംബ്ലി) ഇന്ത്യൻ ഭരണഘടന രൂപവത്കരിക്കുന്നതിനുള്ള ചുമതല ഏൽപിച്ചത്‌. ഈ സഭ, 13 കമ്മിറ്റികൾ ചേർന്നതായിരുന്നു. സഭയുടെ ഉദ്ഘാടനയോഗം 1946, ഡിസംബർ 9-നു് ചേർന്നു. 1949, നവംബർ 26 വരെ സഭ പ്രവർത്തിച്ചു. ഡോ.സച്ചിദാനന്ദ സിൻഹ ആയിരുന്നു സഭയുടെ അന്ന് താത്കാലിക ചെയർമാൻ. 1946 ഡിസംബർ 11-നു് ‍ഡോ. രാജേന്ദ്രപ്രസാദിനെ സഭയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു. സഭയുടെ നിയമോപദേഷ്ടാവ് ശ്രീ ബി.എൻ. റാവു ആയിരുന്നു.


Related Questions:

ഭരണഘടനാ നിർമ്മാണ സഭയുടെ അവസാന സമ്മേളനം നടന്നത് ഏത് വർഷം ?
ഭരണഘടനയുടെ കരട് തയ്യാറാക്കാൻ ഭരണ ഘടന നിർമ്മാണസഭ നിയമിച്ച ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ അദ്ധ്യക്ഷൻ ആരായിരുന്നു ?
Who among the following was the chairman of Constituent Assembly’s Ad hoc Committee on the National Flag?

ഇന്ത്യൻ ഭരണഘടനയുടെ നിർമാണവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റ് ഏത്/ ഏവ

  1. ഭരണഘടനാ ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതണമെന്ന നിർദ്ദേശം അംഗീകരിച്ചത് 1947 ജനുവരിയിൽ നടന്ന സമ്പൂർണ സമ്മേളനത്തിലാണ്.
  2. ഈ നിർദ്ദേശം മുന്നോട്ടു വച്ചത് ഡോ .രാജേന്ദ്ര പ്രസാദ് ആണ്.
  3. ലക്ഷ്യ പ്രമേയം അംഗീകരിച്ചതും ഈ സമ്പൂർണ സമ്മേളനത്തിലൂടെയാണ്
  4. ലക്ഷ്യ പ്രമേയത്തെ ജവാഹർലാൽ നെഹ്‌റു എതിർത്തു .
    ഇന്ത്യയുടെ ഭരണഘടന തയ്യാറാക്കുന്നതിന് വേണ്ടി രൂപീകരിച്ച ഭരണഘടന നിർമ്മാണ സഭയുടെ ആദ്യത്തെ താൽക്കാലിക പ്രസിഡന്റ് ആരായിരുന്നു?