App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആരാണ് നിയോജക മണ്ഡലങ്ങളിൽ സംവരണ മണ്ഡലങ്ങൾ തീരുമാനിക്കുന്നത്?

Aഇന്ത്യൻ പാർലമെൻറ്

Bകേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

Cഅതിർത്തി നിർണ്ണയ കമ്മീഷൻ

Dസംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

Answer:

C. അതിർത്തി നിർണ്ണയ കമ്മീഷൻ

Read Explanation:

  • ഇതൊരു ഉന്നതാധികാര സമിതിയാണ്.

  • ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 82 അനുസരിച്ച്, ഓരോ സെൻസസ് കഴിഞ്ഞും പാർലമെൻ്റ് ഒരു അതിർത്തി നിർണ്ണയ നിയമം പാസാക്കുന്നു. ഈ നിയമപ്രകാരം കേന്ദ്ര സർക്കാർ ഒരു അതിർത്തി നിർണ്ണയ കമ്മീഷനെ നിയമിക്കുന്നു.

  • കമ്മീഷൻ രൂപീകരിക്കുന്നത് രാഷ്ട്രപതിയാണ്, തെരഞ്ഞെടുപ്പ് കമ്മീഷനുമായി സഹകരിച്ചാണ് ഇത് പ്രവർത്തിക്കുന്നത്.

  • കമ്മീഷനിലെ അംഗങ്ങൾ സാധാരണയായി സുപ്രീം കോടതിയിലെ വിരമിച്ച ഒരു ജഡ്ജി (ചെയർപേഴ്സൺ), മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ, ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർമാർ എന്നിവരാണ്.


Related Questions:

2012 ലെ ലൈംഗിക അതിക്രമങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമമനുസരിച്ച് ഒരു കുട്ടിയുടെ മേൽ ലൈംഗിക ആക്രമണം നടത്തിയാൽ താഴെപ്പറയുന്നവയിൽ ഏത് ശിക്ഷയാണ് നിർദേശിക്കുന്നത് :
ദേശീയ ന്യൂനപക്ഷ കമ്മീഷൻ രൂപീകൃതമായത് 1992 ലെ ഏത് ആക്ട് അനുസരിച്ചാണ്?
സേവനാവകാശ നിയമത്തിൽ 30 ദിവസത്തിന് ശേഷം സമർപ്പിക്കപ്പെടുന്ന അപ്പീലുകളിൾ മതിയായ കാരണം ഉണ്ടെങ്കിൽ സ്വീകരിക്കാമെന്ന് പ്രതിപാദിക്കുന്ന സെക്ഷൻ ഏതാണ് ?

താഴെ പറയുന്നതിൽ സ്ത്രീധന നിരോധന നിയമവുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന തിരഞ്ഞെടുക്കുക ? 

i) സ്ത്രീധന നിരോധന നിയമം പാർലമെന്റ് പാസ്സാക്കിയ വർഷം - 1961 മെയ് 20 

ii) കല്യാണം കഴിഞ്ഞ് 10 വർഷത്തിനകം ഭർതൃഗ്രഹത്തിൽ വച്ച് ഒരു സ്ത്രീ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടാൽ അത് സ്ത്രീധനവുമായ് ബന്ധപ്പെട്ട മരണമായി കണക്കാക്കാം  

iii) സ്ത്രീധനവുമായി ബന്ധപ്പെട്ട മരണം പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷ നിയമത്തിലെ വകുപ്പ് - 304 B

ആധുനിക മനുഷ്യാവകാശത്തിൻ്റെ തുടക്കം എന്നറിയപ്പെടുന്നത് ?