Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഉല്പാദനത്തിൽ രണ്ടാം സ്ഥാനത്തുള്ള ഭക്ഷ്യ വിളയേത് ?

Aനെല്ല്

Bഗോതമ്പ്

Cപയർ വർഗങ്ങൾ

Dചോളം

Answer:

B. ഗോതമ്പ്

Read Explanation:

ഗോതമ്പ്‌

  • ഇന്ത്യയില്‍ നെല്ലു കഴിഞ്ഞാല്‍ പ്രധാനപ്പെട്ട രണ്ടാമത്തെ ധാന്യവിളയാണ്‌ ഗോതമ്പ്‌,
  • ആഗോള ഗോതമ്പ്‌ ഉല്‍പാദ നത്തിന്റെ 13.1 ശതമാനം ഇന്ത്യയുടെ സംഭാവനയാണ്‌ (2014).
  • അടിസ്ഥാനപരമായി ഇത്‌ ഒരു മിതോഷ്ണമേഖല വിളയാണ്‌ അതിനാല്‍ ഇന്ത്യയില്‍ ശൈത്യകാലത്ത്‌, അതായത്‌, റാബി കാലത്താണ്‌ ഗോതമ്പ്‌ കൃഷി ചെയ്യുന്നത്‌.
  • സിന്ധു-ഗംഗാ സമതലം, മാള്‍വ പീഠഭൂമി, 2700 മീറ്റര്‍വരെ ഉയരമുള്ള ഹിമാലയന്‍ പ്രദേശങ്ങള്‍ എന്നിങ്ങനെ രാജ്യത്തിന്റെ ഉത്തര-മധ്യ മേഖലകളിലാണ്‌ ഗോതമ്പു കൃഷി ചെയ്യുന്ന ആകെ പ്രദേശത്തിന്റെ 85 ശതമാനവും ക്രേന്ദീകരിച്ചിരിക്കുന്നത്‌.

  • റാബി വിളയായതുകൊണ്ട്‌ ജലസേചനത്തിന്റെ സഹായത്തോടെയാണ്‌ ഇത്‌ കൂടുതലായും കൃഷി ചെയ്യുന്നത്‌.
  • എന്നാല്‍ ഹിമാലയത്തിലെ ഉയര്‍ന്ന പ്രദേശങ്ങളിലും മധ്യപ്രദേശിലെ മാള്‍വാ പീഠഭൂമിയുടെ ഭാഗങ്ങളിലും മഴയെ മാത്രം ആശ്രയിച്ചാണ്‌ ഗോതമ്പു കൃഷി ചെയ്യുന്നത്‌.
  • നീർവാഴ്ച്ചയുള്ള എക്കൽ മണ്ണാണ് ഗോതമ്പ് കൃഷിക്ക് ഉത്തമം

Related Questions:

പരുത്തിക്കൃഷിക്ക് അനിയോജ്യമായ താപനിലയെത്ര ?
ഉഷ്ണകാലത്തും ശൈത്യകാലത്തും കൃഷി ചെയ്യാൻ പറ്റുന്ന ഭക്ഷ്യവിളയേത് ?
1986ൽ രൂപം കൊണ്ട ഉൾനാടൻ ജല ഗതാഗത അതോറിറ്റി അതിൻറെ തുടക്കത്തിൽ എത്ര ജലപാതകളെയാണ് 'നാഷണൽ വാട്ടർ വേ' (NW) ആയി അംഗീകരിച്ചത് ?
ഇന്ത്യയിൽ 'കോട്ടണോപോളിസ്' എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന നഗരം ഏത് ?
ബ്രിട്ടീഷുകാരനായ സർ വില്യം ഹെൻറി ഏത് വർഷമാണ് ഇന്ത്യയിലേക്ക് റബ്ബർ വിത്തുകൾ കൊണ്ട് വന്നത് ?