ഇന്ത്യയിൽ കോവിഡ് 19 വാക്സിനേഷൻ ആരംഭിച്ചത് ?
A26-01-2021
B16-01-2021
C07-04-2021
D01-01-2021
Answer:
B. 16-01-2021
Read Explanation:
ഇന്ത്യയിലെ കോവിഡ്-19 വാക്സിനേഷൻ
- 2021 ജനുവരി 16 നാണ് ഇന്ത്യ കോവിഡ് -19 വാക്സിനുകൾ നൽകാൻ ആരംഭിച്ചത്.
- രാജ്യത്ത് ആദ്യമായി കോവിഡ് വാക്സിൻ സ്വീകരിച്ചത് - മനീഷ് കുമാർ
- 2 ഡിസംബർ 2022 ലെ കണക്കനുസരിച്ച്, നിലവിൽ അംഗീകരിച്ച വാക്സിനുകളുടെ ഒന്നാമത്തേതും രണ്ടാമത്തേതും മുൻകരുതൽ (ബൂസ്റ്റർ) ഡോസുകളും ഉൾപ്പെടെ ഇന്ത്യ മൊത്തത്തിൽ 2.19 ബില്യൺ ഡോസുകൾ നൽകിയിട്ടുണ്ട്.
- ഇന്ത്യയിൽ, ജനസംഖ്യയുടെ 95% പേർക്കും ഒരു ഡോസ് വാക്സിൻ നൽകപ്പെട്ടിട്ടുണ്ട്.
- ജനസംഖ്യയുടെ 88% പേർക്കും പൂർണ്ണമായി വാക്സിനേഷൻ ലഭിച്ചിട്ടുണ്ട്.
- വാക്സിനുകൾ നൽകുന്നതിന്റെ ഭാഗമായി തുടക്കത്തിൽ തന്നെ രണ്ട് വാക്സിനുകൾക്ക് ആണ് ഇന്ത്യയിൽ അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിചത്.
- സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമ്മിച്ച ഓക്സ്ഫോർഡ്-അസ്ട്രസെനെക്ക വാക്സിനുകളുടെ പതിപ്പായ കോവിഷീൽഡ്.
- ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവാക്സിൻ എന്നിവയാണവ.
- 2021 ഏപ്രിലിൽ, സ്പുട്‌നിക് വി മൂന്നാമത്തെ വാക്‌സിനായി അംഗീകരിച്ചു,