Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ പോർച്ചുഗീസുകാർ സ്ഥാപിച്ച ആദ്യ യൂറോപ്യൻ കോട്ട ഏത്?

Aസെന്റ് തോമസ് കോട്ട

Bസെന്റ് ജോർജ്ജ് കോട്ട

Cമാനുവൽ കോട്ട

Dസാന്താ മരിയ കോട്ട

Answer:

C. മാനുവൽ കോട്ട

Read Explanation:

  • കശുമാവ് (പറങ്കിമാവ്), പപ്പായ, പേരയ്ക്ക, പൈനാപ്പിൾ തുടങ്ങിയവ പരിചയപ്പെടുത്തി.

  • ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യൻ കോട്ട (മാനുവൽ കോട്ട) കൊച്ചിയിൽ സ്ഥാപിച്ചു.

  • കൊച്ചി, ഗോവ, ദാമൻ, ദിയു എന്നീ പ്രദേശങ്ങൾ പോർച്ചുഗീസ് ആധിപത്യത്തിൻ കീഴിലായി.

  • അച്ചടിവിദ്യ പ്രചരിപ്പിച്ചു. ചവിട്ടുനാടകം, മാർഗംകളി തുടങ്ങിയ കലാരൂപങ്ങൾ പ്രചരിപ്പിച്ചു.

  • യൂറോപ്യൻ ശൈലിയിലുള്ള കെട്ടിട നിർമ്മാണം ആരംഭിച്ചു.

  • യൂറോപ്യൻ പടക്കോപ്പുകളും യുദ്ധമുറകളും അഭ്യസിപ്പിച്ചു.

  • ക്രൈസ്തവ മതപഠന കേന്ദ്രങ്ങൾ ആരംഭിച്ചു.


Related Questions:

സന്യാസി-ഫക്കീർ കലാപത്തെക്കുറിച്ച് ശരിയായ പ്രസ്താവന ഏത്?

  1. ഈസ്റ്റ് ഇന്ത്യാ കമ്പനി ബംഗാളിലുണ്ടായ ക്ഷാമം പരിഹരിക്കുന്നതിൽ പരാജയപ്പെട്ടു.
  2. കർഷക കലാപത്തിന് സന്യാസിമാരുടെയും ഫക്കീർമാരുടെയും പിന്തുണയുണ്ടായിരുന്നു.
  3. ഈ കലാപത്തിന് നേതൃത്വം നൽകിയത് ഭവാനി പഥകും മുകുന്ദ റാവുവും ആയിരുന്നു.

    ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ വളർച്ചയെക്കുറിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

    1. 1600-ൽ ഏഷ്യയുമായുള്ള വ്യാപാരബന്ധം ലക്ഷ്യമാക്കി ബ്രിട്ടീഷുകാർ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിച്ചു.
    2. ക്യാപ്റ്റൻ വില്യം ഹോക്കിംൻസ് ഗുജറാത്തിലെ സൂററ്റിൽ ഒരു കച്ചവടത്താവളം സ്ഥാപിക്കാൻ ജഹാംഗീറിൽ നിന്ന് അനുമതി നേടി.
    3. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി 1757-ലെ പ്ലാസി യുദ്ധത്തിലൂടെയാണ് ഇന്ത്യയിൽ രാഷ്ട്രീയ ആധിപത്യം സ്ഥാപിച്ചത്.
    4. 1764-ലെ ബക്സാർ യുദ്ധത്തിൽ ബ്രിട്ടീഷുകാർ ഷൂജ- ഉദ്- ദൗളയെ പരാജയപ്പെടുത്തിയില്ല.

      സൈനിക സഹായ വ്യവസ്ഥയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏവ?

      1. ഈ വ്യവസ്ഥ നടപ്പിലാക്കിയത് വെല്ലസ്ലി പ്രഭുവാണ്.
      2. സഖ്യത്തിലുള്ള രാജാവ് ബ്രിട്ടീഷ് സൈന്യത്തിനുള്ള ചെലവ് വഹിക്കണം.
      3. സഖ്യരാജാവിന് മറ്റു യൂറോപ്യൻ രാജ്യങ്ങളുമായി സഖ്യത്തിൽ ഏർപ്പെടാൻ അനുമതിയുണ്ടായിരുന്നു.
      4. സഖ്യരാജാവ് തന്റെ രാജ്യത്ത് ഒരു ബ്രിട്ടീഷ് റെസിഡന്റിനെ താമസിപ്പിക്കണം.
        കടൽ മാർഗം ഇന്ത്യയിൽ എത്തിച്ചേർന്ന ആദ്യ യൂറോപ്യർ ആരാകുന്നു?

        കടൽ മാർഗം ഇന്ത്യയിലെത്തിയ ആദ്യ യൂറോപ്യർ പോർച്ചുഗീസുകാരായിരുന്നു. താഴെ പറയുന്നവയിൽ വാസ്കോ ഡ ഗാമയുടെ ആദ്യ ഇന്ത്യൻ യാത്രയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ്?

        1. വാസ്കോ ഡ ഗാമ 1498-ൽ കോഴിക്കോടിന് സമീപമുള്ള കാപ്പാട് എന്ന സ്ഥലത്താണ് എത്തിച്ചേർന്നത്.
        2. അറബികളായിരുന്നു കോഴിക്കോടുമായുള്ള വിദേശ വ്യാപാരം നിയന്ത്രിച്ചിരുന്നത്.
        3. പോർച്ചുഗീസുകാർക്ക് വ്യാപാരാനുമതി നൽകണമെന്ന ഗാമയുടെ ആവശ്യം സാമൂതിരി അംഗീകരിച്ചു.
        4. ഗാമ കണ്ണൂരിലെ കോലത്തിരി രാജാവിൽ നിന്ന് വ്യാപാരാനുമതി നേടി.