App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ അയൽരാജ്യങ്ങളുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത്?

Aഇന്ത്യ ഏറ്റവും കൂടുതൽ ദൈർഘ്യമുള്ള കര അതിർത്തി ബംഗ്ലാദേശുമായിട്ടാണ് പങ്കിടുന്നത്

Bഗൾഫ് ഓഫ് മാന്നാറും പാക് കടലിടുക്കും ഇന്ത്യയേയും ശ്രീലങ്കയേയും വേർതിരിക്കുന്നു

Cറാഡ് ക്ലിഫ് രേഖ ഇന്ത്യയേയും പാകിസ്ഥാനേയും തമ്മിൽ വേർതിരിക്കുന്നു

Dഖൈബർ ചുരം ഇന്ത്യയേയും ഭൂട്ടാനേയും തമ്മിൽ ബന്ധിപ്പിക്കുന്നു .

Answer:

D. ഖൈബർ ചുരം ഇന്ത്യയേയും ഭൂട്ടാനേയും തമ്മിൽ ബന്ധിപ്പിക്കുന്നു .

Read Explanation:

ഇന്ത്യയുടെ  കര അതിർത്തികൾ 

  • 7 രാജ്യങ്ങളുമായി ഇന്ത്യ കര അതിർത്തി പങ്കിടുന്നു
  • പാക്കിസ്ഥാൻ , അഫ്ഗാനിസ്ഥാൻ , ബംഗ്ലാദേശ് , ചൈന , മ്യാന്മാർ , നേപ്പാൾ , ഭൂട്ടാൻ എന്നിവയാണ് ഇന്ത്യ കര അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ.

  • ഇന്ത്യയുടെ ഏറ്റവും വലിയ അയൽ രാജ്യം - ചൈന
  • ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തി പങ്കിടുന്ന രാജ്യം - ബംഗ്ലാദേശ് (4096. 7km )

  • ഇന്ത്യയുടെ ഏറ്റവും ചെറിയ അയൽ രാജ്യം - മാലിദ്വീപ്
  • ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം - ഭൂട്ടാൻ.
  • ഇന്ത്യയുമായി ഏറ്റവും കുറവ് കര അതിർത്തി പങ്കിടുന്ന രാജ്യം - അഫ്ഗാനിസ്ഥാൻ (106km )
  • ഇന്ത്യയുടെ ഏറ്റവും ചെറിയ അയൽ രാജ്യമായ മാലി ദ്വീപിന് ഇന്ത്യയുമായി സമുദ്രാതിർത്തി മാത്രമാണുള്ളത്.

ഇന്ത്യയുടെ അതിർത്തി രേഖകൾ 

  • ഇന്ത്യ-പാകിസ്ഥാൻ - റാഡ്ക്ലിഫ് ലൈൻ.
  • ഇന്ത്യ-ബംഗ്ലാദേശ് -തീൻ ബാ കോറിഡോർ 
  • ഇന്ത്യ-അഫ്ഗാനിസ്ഥാൻ - ഡ്യൂറന്റ് രേഖ
  • ഇന്ത്യ-ചൈന - മക്മോഹൻ രേഖ
  • ഇന്ത്യ-ശ്രീലങ്ക - പാക് കടലിടുക്ക്
  • ഇന്ത്യ-മാലിദ്വീപ് - 8° ചാനൽ
  • ഇന്ത്യ-ചൈന-മ്യാൻമാർ - ഹക്കാകാബോ  റാസി

NB : ഖൈബർ ചുരം അഫ്ഗാനിസ്താനെയും പാകിസ്താനെയും  തമ്മിൽ ബന്ധിപ്പിക്കുന്നു .

 


Related Questions:

താഴെ പറയുന്നവയിൽ ഇന്ത്യയുടെ അയൽ രാജ്യം അല്ലാത്തത് ഏത് ?
Which state of India shares the smallest border with China?
താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യയേക്കാൾ വിസ്തൃതിയുള്ള രാജ്യമേത്?
' താഷ്‌കന്റ് കരാർ ' ഒപ്പിടുന്നതിന് മധ്യസ്ഥത വഹിച്ച രാജ്യം ഏത് ?
നീളത്തിൽ ലോകത്തിലെ തന്നെ മൂന്നാമത്തെ നീളം കുടിയ നദിയാണ് ?