App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ആദ്യ കൃത്രിമോപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു ?

Aഇന്ദിരാഗാന്ധി

Bമൊറാർജി ദേശായി

Cരാജീവ് ഗാന്ധി

Dചരൺ സിംഗ്

Answer:

A. ഇന്ദിരാഗാന്ധി

Read Explanation:

    • ഇന്ദിരാ ഗാന്ധി (1917 നവംബർ 19 - 1984 ഒക്ടോബർ 31)

     

    •  ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്നു
    • 1959 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി.
    • 1964 ൽ ജവഹർലാൽ നെഹ്രുവിന്റെ മരണശേഷം ലാൽ ബഹാദൂർ ശാസ്ത്രി പ്രധാനമന്ത്രിയായി ചുമതലയേറ്റു
    •  രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ദിരാഗാന്ധി ശാസ്ത്രി സർക്കാരിൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രിയായി സേവനമനുഷ്ഠിച്ചു.
    • ശാസ്ത്രിയുടെ അകാല മരണത്തെത്തുടർന്ന് ഇന്ദിരാഗാന്ധിയെ കോൺഗ്രസ് പാർട്ടി നേതാവായി തിരഞ്ഞെടുത്തു.
    • ആർട്ടിക്കിൾ 291, ആർട്ടിക്കിൾ 362 എന്നിവ പ്രകാരം നാട്ടുരാജ്യങ്ങളിലെ ഭരണാധികാരികൾക്ക് 'പ്രിവി പേഴ്സ്' പേയ്മെന്റുകൾ നൽകിയിരുന്നു
    • 1971 ൽ ഇന്ത്യൻ ഭരണഘടനയുടെ 26-ാം ഭേദഗതി വഴി ഇന്ദിരാഗാന്ധി  പ്രിവി പേഴ്സ് നിർത്തലാക്കി.
    • (ആർട്ടിക്കിൾ 291, 362 എന്നിവ ഭരണഘടനയിൽ നിന്ന് നീക്കം ചെയ്തു)
    • "ഗരീബി ഹടാവോ" അല്ലെങ്കിൽ "ദാരിദ്ര്യ നിർമ്മാർജ്ജനം" കാമ്പെയ്ൻ ആരംഭിച്ചു
    • 1975 ൽ ഇന്ദിരാഗാന്ധി ആരംഭിച്ച ട്വന്റി പോയിന്റ് പ്രോഗ്രാം ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും രാജ്യത്തെ നിരാലംബരായ വിഭാഗങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനും ലക്ഷ്യമിടുന്നു.
    • ഓപ്പറേഷൻ ബ്ലൂ സ്റ്റാർ നടന്ന സമയത്തെ പ്രധാന മന്ത്രി 
    •  
  • ആര്യഭട്ട
  • ഭാരതത്തിന്റെ ആദ്യ കൃത്രിമോപഗ്രഹമാണ് ആര്യഭട്ട

  •  

     ഐ.എസ്.ആർ.ഓ നിർമ്മിച്ച ആര്യഭട്ട 1975 ഏപ്രിൽ 19-നു സോവിയറ്റ് യൂണിയൻ ആണ്‌ വിക്ഷേപിച്ചത്.
  • ജ്യോതിശ്ശാസ്ത്രസംബന്ധമായ പരീക്ഷണങ്ങൾ നടത്തുന്നതിനുവേണ്ടിയാണ് ഇത് നിർമ്മിച്ചത്.
  • പര്യടനത്തിനുശേഷം 1992 ഫെബ്രുവരി 11ന് ഭൗമാന്തരീക്ഷത്തിൽ തിരിച്ചെത്തി

      


Related Questions:

The age of retirement of a Judge of a High Court of India is :
Which of the following is the oldest High Court in India ?
ആരാണ് എഴുതിയത് :"സോഷ്യലിസമാണ് ലോകത്തിൻ്റെ പ്രശ്നങ്ങളുടെയും ഇന്ത്യയുടെ പ്രശ്നത്തിൻറെയും പരിഹാരത്തിന് ഏക താക്കോൽ "

ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രധാന പ്രവർത്തനങ്ങൾ ഇവയിൽ ഏതൊക്കെയാണ് ?

  1. പൊതു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു.
  2. പാർട്ടികൾ വ്യത്യസ്തമായ നയങ്ങളും പരിപാടികളും മുന്നോട്ടുവയ്ക്കുന്നു
  3. ഒരു രാജ്യത്തിനുള്ള നിയമങ്ങൾ ഉണ്ടാക്കുന്നതിൽ പാർട്ടികൾ നിർണായക പങ്കുവഹിക്കുന്നു
  4. സാമൂഹിക പ്രശ്നങ്ങൾ ഉന്നയിക്കുകയും പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിലും പാർട്ടികൾ വലിയ പങ്കു വഹിക്കുന്നു.
    കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ രൂപീകൃതമായത് എവിടെ വെച്ച് ?