Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന പ്രദേശം ഏത് ?

Aദക്ഷിണമഹാസമതലം

Bഉത്തര മഹാസമതലം

Cഹിമാലയം

Dപശ്ചിമഘട്ടം

Answer:

B. ഉത്തര മഹാസമതലം

Read Explanation:

ഉത്തര മഹാസമതലം

  • ഹിമാലയൻ നദികളും അവയുടെ പോഷകനദികളും വഹിച്ചുകൊണ്ടുവരുന്ന അവസാദങ്ങൾ നിക്ഷേപിച്ചുണ്ടായ ഫലഭൂയിഷ്ഠമായ സമതലപ്രദേശമാണ് ഉത്തര മഹാസമതലം.
  • ലോകത്തിലെ ഏറ്റവും വിസ്തൃതമായ എക്കൽ സമതലമാണ് ഇത്.
  • പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ബീഹാർ, പശ്ചിമ ബംഗാൾ, അസം, മധ്യ പ്രദേശ്, ത്രിപുര, രാജസ്ഥാനിലെ പ്രദേശങ്ങൾ എന്നിവ ഉത്തരമഹാസമതലത്തിൽ ഉൾപ്പെടുന്നു.
  • ഉത്തരപർവത മേഖലയ്ക്കും ഉപദ്വീപീയ പീഠഭൂമിക്കും ഇടയിലുള്ള ഭൂപ്രകൃതി വിഭാഗം

  • ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക ഭൂമി
  • 'ഇന്ത്യൻ കൃഷിയുടെ നട്ടെല്ല്' എന്നറിയപ്പെടുന്ന സമതലം
  • 'ഇന്ത്യയുടെ ധാന്യപ്പുര' എന്നറിയപ്പെടുന്ന ഭൂപ്രദേശം
  • 'ഭാരതീയ സംസ്കാരത്തിന്റെ ഈറ്റില്ലം' എന്നറിയപ്പെടുന്ന ഭൂപ്രദേശം

  • ഉത്തരമഹാസമതലത്തിലെ പ്രധാന മണ്ണിനം - എക്കൽ മണ്ണ്
  • ഉത്തരമഹാസമതല പ്രദേശങ്ങളിൽ പുതുതായി നിക്ഷേപിക്കപ്പെടുന്ന എക്കൽ മണ്ണ് അറിയപ്പെടുന്നത് - ഖാദർ 
  • ഉത്തരമഹാസമതല പ്രദേശങ്ങളിൽ കാണപ്പെടുന്ന പഴക്കമേറിയ എക്കൽ നിക്ഷേപം - ഭംഗർ
  • ചുണ്ണാമ്പുകല്ലുകളാൽ (കാൽസ്യം കാർബണേറ്റ്) സമൃദ്ധമായ ഭംഗർമണ്ണ് അറിയപ്പെടുന്നത് - കാംഗർ 

അവസാദ നിക്ഷേപത്തിനു കാരണമാവുന്ന നദികളെ അടിസ്ഥാനമാക്കി ഉത്തരമഹാസമതലത്തെ നാലായി തരംതിരിച്ചിരിക്കുന്നു.

1.പഞ്ചാബ്-ഹരിയാന സമതലം - സിന്ധു നദി, പോഷകനദികളായ ഝലം, ചെനാബ്, രവി, ബിയാസ്, സത്ലജ്.

2.ഗംഗാ സമതലം - ഗംഗ, കോസി, ഗോമതി, യമുന, ഗണ്ഡക്, ഹരിയാന, ഡൽഹി, ഉത്തർപ്രദേശ്, ബീഹാർ എന്നീ സംസ്ഥാനങ്ങൾ ഈ പ്രദേശത്ത് ഉൾപ്പെടുന്നു.

3.ബ്രഹ്മപുത്ര സമതലം - ബ്രഹ്മപുത്ര, മാനസ് നദികൾ. അസമിലെ ബ്രഹ്മപുത്ര താഴ്വര.

4.മരുസ്ഥലി-ബാഗർ സമതലം - ലൂണി നദി, സരസ്വതി നദി, രാജസ്ഥാനിലെ മരുസ്ഥലി-ബാഗർ പ്രദേശങ്ങൾ ഉൾക്കൊള്ളുന്നു.


Related Questions:

സിവാലിക് പർവ്വത നിരകളുടെ ശരാശരി ഉയരമെത്ര ?
ഹിമാലയത്തിൽ എവിടെയാണ് കാഞ്ചൻ ജംഗ സ്ഥിതി ചെയ്യുന്നത് ?
ഉപദ്വീപീയ നദിയായ നർമദയുടെ ഏകദേശ നീളമെത്ര ?

ഇന്ത്യയുടെ പടിഞ്ഞാറൻ തീരസമതലവുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ ശരിയല്ലാത്തത് കണ്ടെത്തുക.

  1. 1.റാൻ ഓഫ് കച്ച് മുതൽ കന്യാകുമാരി വരെ.
  2. 2. ഡെൽറ്റ രൂപീകരണം നടക്കുന്നു.
  3. 3. കായലുകളും അഴിമുഖങ്ങളും കാണപ്പെടുന്നു.
  4. 4. താരതമ്യേന വീതി കൂടുതൽ.

    താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

    1.ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരസമതലം ബംഗാള്‍ ഉള്‍ക്കടലിനും പൂര്‍വഘട്ടത്തിനുമിടയില്‍ സ്ഥിതി ചെയ്യുന്നു.

    2.ഇന്ത്യയുടെ കിഴക്കൻ തീരസമതലം അറബിക്കടലിനും പശ്ചിമഘട്ടത്തിനുമിടയില്‍ സ്ഥിതി ചെയ്യുന്നു.