Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ നിയമനിർമ്മാണസഭയുടെ പേര് :

Aലോകസഭ

Bപാർലമെന്റ്

Cരാജ്യസഭ

Dക്യാബിനറ്റ്

Answer:

B. പാർലമെന്റ്

Read Explanation:

പാർലമെന്റ്

  • ഇന്ത്യൻ ഭരണഘടനയുടെ ഭാഗം 5 ൽ പാർലമെന്റിനെ കുറിച്ച് പ്രതിപാദിക്കുന്നു

  • ആർട്ടിക്കിൾ 79 മുതൽ 122 വരെയുള്ള ഭാഗങ്ങളിൽ പാർലമെന്റിന്റെ രൂപീകരണം ,കാലാവധി ,പ്രവർത്തന രീതി എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നു

  • ഇന്ത്യൻ രാഷ്ട്രപതി ,ലോകസഭ ,രാജ്യസഭ എന്നിവ അടങ്ങുന്നതാണ് പാർലമെൻറ്

  • 348 ആം വകുപ്പ് പ്രകാരം പാർലമെന്റിൽ ഉപയോഗിക്കേണ്ട ഭാഷ ഇംഗ്ലീഷ് ഉം ഹിന്ദിയുമാണ്

  • പാർലമെന്റിന്റെ അധോസഭ എന്നറിയപ്പെടുന്നത് - ലോക്സഭ

  • ലോക്സഭയെകുറിച്ച് പറയുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ 81

  • ലോകസഭ അധ്യക്ഷൻ്റെ അനുമതിയുണ്ടെങ്കിൽ മാതൃ ഭാഷയിൽ ലോക സഭാംഗത്തിന് ആശയ വിനിമയം നടത്താം

  • പാർലമെന്റിന്റെ സഹായമില്ലാതെ നിയമ നിർമ്മാണം നടത്തുന്നതിനുള്ള പ്രസിഡന്റിന്റെ അധികാരം - ഓർഡിനൻസ്

  • ഓർഡിനൻസിനെക്കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ 123

  • ഓർഡിനൻസ് രാഷ്ട്രപതിക്ക് എപ്പോൾ വേണമെങ്കിലും പിൻവലിക്കാം

പാർലമെന്റിന്റെ ആവശ്യം:

  • ഗവൺമെന്റിന്റെ ഘടകങ്ങളിൽ, ഏറ്റവും പ്രാഥമിക സ്വഭാവമുള്ളത്, പാർലമെന്റിനാണ്.

  • ഒരു ഗവൺമെന്റിന് തെരഞ്ഞെടുക്കാനും, പിരിച്ചു വിടാനുമുള്ള യഥാർത്ഥ അധികാരം, പാർലമെന്റിൽ, നിക്ഷിപ്തമാണ്.

  • ഒരു ക്യാബിനറ്റ് എത്ര ശക്തമായതാണെങ്കിലും, നിയമ നിർമ്മാണ സഭയായ പാർലമെന്റിൽ, ഭൂരിപക്ഷം നില നിർത്തേണ്ടതുണ്ട്.

  • ഏറ്റവും ജനാധിപത്യപരമായ ഒരു തുറന്ന സംവാദ വേദിയായി, പാർലമെന്റിനെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

  • ക്യാബിനറ്റിലെ എത്ര കരുത്തനായ നേതാവായാലും, പാർലമെന്റിനെ അഭിമുഖീകരിക്കുകയും, അതിന്റെ ചോദ്യങ്ങൾക്ക് തൃപ്തികരമായ ഉത്തരങ്ങൾ, നൽകുകയും വേണം.

  • പാർലമെന്റിന്റെ ജനാധിപത്യപരമായ അധികാരമാണ് ഇത് പ്രകടമാകുന്നത്.


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്‌താവന ഏത്?

(i) രാഷ്ട്രപതി പാർലമെന്റിലെ അംഗമാണ്.

(ii) ഉപരാഷ്ട്രപതി പാർലമെൻ്റിലെ അംഗമാണ്.

(iii) ലോകസഭാ സ്‌പീക്കർക്ക് വീറ്റോ അധികാരം ഉണ്ട്

(iv) ഉപരാഷ്ട്രപതിയാകാൻ 30 വയസ്സ് പൂർത്തിയായിരിക്കണം.

സംസ്ഥാന നിയമസഭകളിൽ ST വിഭാഗത്തിന്റെ റിസർവേഷൻ പറയുന്ന ആർട്ടിക്കിൾ ?
The representation of House of People is based on:
ഡിജിറ്റൽ വ്യക്തിവിവര സംരക്ഷണ ബിൽ 2023 ലോക്സഭ പാസാക്കിയത് എന്ന് ?
രാജ്യ സഭയിലേക്ക് മത്സരിക്കാനുള്ള കുറഞ്ഞ പ്രായം