App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ബഹിരാകാശ മനുഷ്യ ദൗത്യത്തിന്റെ പേര്?

Aചാന്ദ്രയാൻ 2

Bആദ്യത്യ - L1

Cഗഗൻയാൻ

Dരിസാറ്റ് 1A D

Answer:

C. ഗഗൻയാൻ

Read Explanation:

ഗഗൻയാൻ

  • ഇന്ത്യൻ ബഹിരാകാശയാത്രികരെ ബഹിരാകാശത്തേക്ക് അയക്കാൻ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതി
  • രാജ്യത്തിന്റെ ബഹിരാകാശ പര്യവേക്ഷണ ശ്രമങ്ങളിലെ സുപ്രധാന നാഴികക്കല്ലാണിത്.
  • മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്നതിനൊപ്പം മൈക്രോ ഗ്രാവിറ്റിയിൽ പരീക്ഷണങ്ങൾ നടത്താനും അവരെ സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാനും പദ്ധതി ലക്ഷ്യമിടുന്നു .
  • 2020ലും 2021ലുമായി  മനുഷ്യരില്ലാത്ത പേടകങ്ങൾ ബഹിരാകാശത്ത് എത്തിച്ച ശേഷം 2021 അവസാനത്തോടെ മനുഷ്യരെ ഉൾപ്പെടുത്തി പേടകങ്ങൾ ബഹിരാകാശത്ത് എത്തിക്കാനാണ് പദ്ധതി ലക്ഷ്യമിട്ടിരുന്നത് .
  • എന്നാൽ നിലവിൽ ഗഗൻയാൻ-1 2023 അവസാനത്തിലോ 2024 വർഷത്തിലോ വിക്ഷേപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
  • ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡ് , റഷ്യൻ സ്പേസ് ഏജൻസിയായ റോസ്കോസ്മോസ് സ്റ്റെയ്റ്റ് കോർപ്പറേഷൻ ഫോർ സ്പേസ് ആക്ടിവിറ്റീസും ഒരുമിച്ചാണ് പദ്ധതിക്ക് വേണ്ടി പ്രവർത്തിക്കുക.

Related Questions:

India's first Mission to Mars is known as:
ഇന്ത്യ ആദ്യമായി ചന്ദ്രനിലേക്ക് അയച്ച കൃത്രിമ ഉപഗ്രഹം ?

താഴെ പറയുന്നവയിൽ ചാന്ദ്രയാൻ-3 യുടെ വിക്ഷേപണവുമായി ബന്ധമുള്ള ശരിയായ പ്രസ്താവന കണ്ടെത്തുക

  1. വിക്ഷേപണ സമയത്ത് ISRO ചെയർമാൻ കെ .ശിവൻ
  2. പ്രോജക്റ്റ് ഡയറക്റ്റർ വീരമുത്തുവേൽ
  3. വിക്ഷേപണ വാഹനം LV Mark 3
  4. വിക്ഷേപണ തീയതി July 14, 2023
    ബഹിരാകാശത്തേക്ക് ആദ്യമായി ഇന്ത്യ ജൈവകോശങ്ങൾ (പയറിൻ്റെയും, ചീരയുടെയും വിത്തുകൾ) അയച്ചത് ഏത് ദൗത്യത്തിൻ്റെ ഭാഗമായിട്ടാണ് ?

    ഇവയിൽ തെറ്റായ പ്രസ്താവന ഏത്?

    1. ഒരേ സമയം മൂന്ന് വ്യത്യസ്ത ഭ്രമണപഥങ്ങളിൽ  ഉപഗ്രഹങ്ങൾ എത്തിക്കാൻ പിഎസ്എൽവി സി 45 നു സാധിച്ചു.

    2. പിഎസ്എൽവി 45 എമിസാറ്റ് ഉൾപ്പടെ 29 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചു.