App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ഭാവി നിർണയിക്കുന്നത് ക്ലാസ് മുറികളിലാണ് എന്നഭിപ്രായപ്പെട്ട വിദ്യാഭ്യാസ കമ്മിഷൻ?

Aകോത്താരി കമ്മിഷൻ

Bമുഡിമാൻ കമ്മിഷൻ

Cഎസ് എസ് എ

Dമുതലിയർ കമ്മിഷൻ

Answer:

A. കോത്താരി കമ്മിഷൻ

Read Explanation:

കോത്താരി കമ്മീഷൻ

  • 1964 ജൂലൈ 14നാണ് കോത്താരി കമ്മീഷൻ രൂപീകരിച്ചത്.
  • ദൗലത് സിംഗ് കോത്താരിയുടെ അധ്യക്ഷതയിലാണ് ഇത് രൂപീകരിച്ചത്
  • ഇന്ത്യൻ എഡ്യുകേഷൻ കമ്മീഷൻ എന്നുമറിയപ്പെടുന്നു.
  • 1966-ൽ കോത്താരി കമ്മീഷൻ അതിന്റെ റിപ്പോർട്ട് അവതരിപ്പിച്ചു, 

കോത്താരി കമ്മീഷൻ മുന്നോട്ടുവെച്ച ചില പ്രധാന ശുപാർശകളിൽ ഇവ ഉൾപ്പെടുന്നു:

  • 14 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം
  • എല്ലാ തലങ്ങളിലും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തേണ്ടതിന്റെ ആവശ്യകത
  • സെക്കൻഡറി തലത്തിൽ തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസം , വിദ്യാഭ്യാസ സമ്പ്രദായത്തിൽ തൊഴിൽ പരിശീലന പരിപാടികൾ സംയോജിപ്പിക്കാൻ ശുപാർശ ചെയ്തു 
  • വിദ്യാഭ്യാസരംഗത്ത് പൊതുനിക്ഷേപം വർധിപ്പിക്കുക, ദേശീയ വിദ്യാഭ്യാസ ഫണ്ട് സ്ഥാപിക്കുക 
  • ഗണിതവും ശാസ്ത്രവും വിദ്യാഭ്യാസത്തിന്റെ അവിഭാജ്യ ഘടകമാക്കുക
  • ധാർമ്മിക വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുക

Related Questions:

സാങ്കേതിക, തൊഴിലധിഷ്ഠിത, പ്രൊഫഷണൽ വിദ്യാഭ്യാസത്തിലേക്കുള്ള പെൺകുട്ടികളുടെ പ്രവേശനം മെച്ചപ്പെടുത്തുന്നത് ശുപാർശ ചെയ്തത് ?
ലോക അദ്ധ്യാപക ദിനം എന്ന് ?
' സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് ' എവിടെ സ്ഥിതി ചെയ്യുന്നു ?
ദേശീയ വിദ്യാഭ്യാസ നയം-2020 അനുസരിച്ച്, സ്കൂൾ അധ്യാപകർക്ക് നൽകുന്ന Continuous Professional Development(CPD) പ്രോഗ്രാമിനെക്കുറിച്ച് ഇനി പറയുന്നവയിൽ ഏതാണ് ശരി?

Examine the following statements and find the correct statements among them.

  1. Kothari Commission was the 9th commission in India, post-independence but it was the first commission mandated to comprehensively deal with the education sector of India
  2. In a span of 21 months , the commission had interviewed 9000 people who were working as scholars, educators and scientists..
  3. Kothari Commission was dissolved on 1966 June 29