Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ രണ്ടാമത്തെ നിയമ ഓഫീസർ ആര് ?

Aഅറ്റോർണി ജനറൽ

Bഅഡ്വക്കേറ്റ് ജനറൽ

Cസോളിസിറ്റർ ജനറൽ

Dസി.എ.ജി

Answer:

C. സോളിസിറ്റർ ജനറൽ

Read Explanation:

സോളിസിറ്റർ ജനറൽ

  • അറ്റോർണി ജനറൽ കഴിഞ്ഞാൽ ഭാരതസർക്കാറിന്റെ നിയമോപദേഷ്ടാവാണ് സോളിസിറ്റർ ജനറൽ.
  • രാജ്യത്തെ രണ്ടാമത്തെ ഉയർന്ന നിയമോദ്യോഗസ്ഥനാണിദ്ദേഹം.
  • ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ അറ്റോർണി ജനറലിനെ സഹായിക്കുക എന്ന ദൗത്യം സോളിസിറ്റർ ജനറലിനുണ്ട്.
  • സുപ്രീം കോടതിയിൽ യൂണിയൻ ഗവണ്മെന്റിനു വേണ്ടി പ്രധാനമായും ഹാജരാകുകയും ചെയ്യുന്നത് സോളിസിറ്റർ ജനറലാണ് .
  • ഇദ്ദേഹത്തെ സഹായിക്കാനായി നാല് അഡീഷണൽ സോളിസിറ്റർ ജനറൽമാരുണ്ട്.
  • സി.കെ.ദഫ്‌താരി ആയിരുന്നു ഇന്ത്യയിലെ ആദ്യത്തെ സോളിസിറ്റർ ജനറൽ.

Related Questions:

അറ്റോർണി ജനറലുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത് ?

  1. രാഷ്ട്രപതിയാണ് ആറ്റോർണി ജനറലിനെ നിയമിക്കുന്നത്
  2. ഇന്ത്യയിലെ ഒന്നാമത്തെ നിയമ ഓഫീസറാണ്
  3. പാർലമെന്റിലെ അംഗമല്ലെങ്കിൽ പോലും പാർലമെന്റിൽ പങ്കെടുക്കാൻ കഴിയും
  4. പാർലമെന്റിലെ അംഗം അല്ലാത്തതിനാൽ പാർലമെന്റിൽ പങ്കെടുക്കാൻ അവകാശമില്ല
    ഇലക്ഷൻ കമ്മീഷനുമായി ബന്ധപ്പെട്ട ഭരണഘടനാ ആർട്ടിക്കിൾ ഏത് ?
    According to Indian constitution, Domicile means _________ .

    താഴെ തന്നിരിക്കുന്നവയിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലകൾ ഏതൊക്കെയാണ് ?

    1. വോട്ടർ പട്ടിക തയ്യാറാക്കൽ
    2. തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ അനുവദിക്കൽ
    3. വോട്ടിങ്,വോട്ടെണ്ണൽ ,ഫലപ്രഖ്യാപനം
    4. പെരുമാറ്റച്ചട്ടം രൂപീകരിക്കൽ
    സംസ്ഥാന ധനകാര്യ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുഛേദം ഏത് ?