Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യയുടെ സാംസ്കാരിക ചരിത്രവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക :

  1. കേരളത്തിന്റെ തനതു നൃത്തരൂപമാണ് ഭരതനാട്യം
  2. കർണ്ണാടകയുടെ തനതുസംഗീതശാഖയാണ് സോപാനസംഗീതം
  3. ഇന്ത്യയിൽ നിന്നാദ്യമായി ലോക പൈതൃക പട്ടികയിൽ ഇടം നേടിയവ അജന്ത-എല്ലോറ ഗുഹകൾ, താജ്മഹൽ എന്നിവയാണ്
  4. ചരിത്രത്തെ വർത്തമാനകാലവുമായി ബന്ധിപ്പിക്കുന്ന കണ്ണികളാണ് സ്മാരകങ്ങൾ

    Aഎല്ലാം ശരി

    Biii, iv ശരി

    Ci, ii ശരി

    Di, iv ശരി

    Answer:

    B. iii, iv ശരി

    Read Explanation:

    ഭരതനാട്യം

    • ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കമുള്ള ക്ലാസ്സിക്കൽ നൃത്തരൂപം
    • ദക്ഷിണേന്ത്യയിലെ, പ്രത്യേകിച്ച് തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ നിന്നാണ് ഭരതനാട്യം എന്ന നൃത്തരൂപം ഉത്ഭവിച്ചത്.
    • ക്ലാസ്സിക്കല്‍ പദവി ലഭിച്ച തമിഴ്നാട്ടിലെ നൃത്തരൂപം
    • ഭരതനാട്യത്തെക്കുറിച്ചുള്ള വിവരങ്ങൾ ഭരതമുനിയുടെ നാട്യശാസ്ത്രം ഉൾപ്പെടെയുള്ള പല പുരാതന ഗ്രന്ഥങ്ങളിലും പ്രതിപാദിച്ചിട്ടുണ്ട്

    •  'സാദിർ' എന്ന് മുൻപ് അറിയപ്പെട്ടിരുന്ന നൃത്തരൂപത്തെ പുനരുജ്ജീവിപ്പിച്ച് ഭരതനാട്യം എന്ന പേരു നൽകിയ വ്യക്തി  - രുഗ്മിണിദേവി അരുണ്ഡേൽ
    • ചലിക്കുന്ന കാവ്യം എന്നറിയപ്പെടുന്ന നൃത്തരൂപം
    •  അഭിനയ ദര്‍പ്പണം ഭരതനാട്യത്തിന്റെ അടിസ്ഥാനഗ്രന്ഥമാണ്‌

    NB:കേരളത്തിന്റെ തനതു നൃത്തരൂപം മോഹിനിയാട്ടം ആണ്

    സോപാനസംഗീതം

    • കേരളത്തിലെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് അവതരിപ്പിച്ചു വരുന്ന ഒരു കലാരൂപമാണ് സോപാനസംഗീതം. 
    • ക്ഷേത്രങ്ങളിലെ നടയടച്ചുതുറക്കലിനാണ് സാധാരണയായി സോപാനസംഗീതം അവതരിപ്പിക്കാറുള്ളത്.
    • അമ്പലവാസി മാരാർ,പൊതുവാൾ സമുദായത്തിൽപ്പെട്ടവരാണ് സോപാന സംഗീതം സാധാരണയായി അവതരിപ്പിക്കുന്നത്.
    • ഇടക്കയാണ് സോപാനസംഗീതത്തിൽ സാധാരണ വാദ്യമായി ഉപയോഗിക്കുന്നത്.

    ലോക പൈതൃക പട്ടിക

    • പൈതൃക സംരക്ഷണത്തിനായി ഐക്യരാഷ്ട്ര സഭയുടെ അഭിമുഖ്യത്തിൽ 1972-ൽ സംഘടിപ്പിച്ച ഒരു കൺവെൻഷനു ശേഷമാണ് ലോക പൈതൃക പട്ടിക നിലവിൽ വന്നത്.
    • 1977 നവംബർ 14-ന് ഇന്ത്യ കൺവെൻഷൻ അംഗീകരിച്ചതോടെയാണ് ഇന്ത്യയിൽ നിന്നുള്ള പ്രദേശങ്ങളെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുവാൻ തുടങ്ങിയത്
    • ലോക പൈതൃക പട്ടിക പുറത്തിറക്കുന്ന അന്താരാഷ്ട്ര സംഘടന - യുനെസ്‌കോ 
    • യു.എന്നിന്റെ വിദ്യാഭ്യാസ ശാസ്ത്ര സാംസ്‌കാരിക സംഘടനയാണ് UNESCO
    • അജന്ത ഗുഹകൾ, എല്ലോറ ഗുഹകൾ, ആഗ്ര ഫോർട്ട്, താജ്മഹൽ എന്നിവയായിരുന്നു ഇന്ത്യയിൽ നിന്ന് ആദ്യം പട്ടികപ്പെടുത്തിയ പൈതൃക കേന്ദ്രങ്ങൾ
    • ഇവയെല്ലാം ലോക പൈതൃക സമിതിയുടെ 1983 ലെ സെക്ഷനിലാണ് ഉൾപ്പെടുത്തിയത്

    Related Questions:

    രാജ്ഘട്ടിൽ അന്ത്യവിശ്രമം കൊള്ളുന്ന മഹാൻ ആര്?
    The terracotta mural "The king of dark chamber made in 1963 for the Rabindralaya building in Lucknow was done by
    Who established Nalanda University in 427 CE?
    Where is Mahabalipuram located?
    How were the paintings in the Ajanta caves created?