ബഹിരാകാശസഞ്ചാരം നടത്തിയ ആദ്യത്തെ ഇന്ത്യൻ വംശജയാണ് കൽപന ചാവ്‌ല (Kalpana Chawla,1962 മാർച്ച് 17 - 2003 ഫെബ്രുവരി 1) ഇന്ത്യയിൽ ജനിച്ച് അമേരിക്കൻ പൗരത്വമെടുത്ത കൽപന, 2003ലെ കൊളംബിയ ബഹിരാകാശ വാഹന ദുരന്തത്തിൽ മരണമടഞ്ഞു. 1997ലും നാസയുടെ ബഹിരാകാശയാത്രയിൽ അവർ അംഗമായിരുന്നു