App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ അധ്യക്ഷനായ ഏക മലയാളി ആര്?

Aചേറ്റൂർ ശങ്കരൻ നായർ

Bഇ എം എസ് നമ്പൂതിരിപ്പാട്

Cസർദാർ കെ എം പണിക്കർ

Dഇവരാരുമല്ല

Answer:

A. ചേറ്റൂർ ശങ്കരൻ നായർ

Read Explanation:

സി ശങ്കരൻ നായർ

  • ദേശീയ പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളിലൊരാളായ മലയാളിയാണ് ചേറ്റൂർ ശങ്കരൻ നായർ എന്ന സർ സി. ശങ്കരൻ നായർ.
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധ്യക്ഷനായ ഏക മലയാളിയാണ് സി. ശങ്കരൻ നായർ
  • 1897 ലെ അമരാവതി സമ്മേളനത്തിലാണ് അദ്ദേഹത്തെ കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുത്തത്
  • ജാലിയൻ വാലാബാഗ് കൂട്ടക്കുരുതിയെ തുടർന്ന് എക്സിക്യൂട്ടീവ് കൗൺസിൽ അംഗത്വം രാജിവച്ച ശങ്കരൻ നായർ ഗാന്ധിജിയുടെ നിയമലംഘന പ്രസ്ഥാനത്തിനെതിരെ നിരന്തരം എഴുതി.
  •  “ഗാന്ധിയും അരാജകത്വവും” എന്ന പുസ്തകം എഴുതിയതാര്‌ - സി. ശങ്കരൻ നായർ
  • ഇന്ത്യക്കാരനായ ആദ്യ അഡ്വക്കറ്റ് ജനറൽ  സി ശങ്കരൻ നായർ 
  • ആയിരുന്നു 
  • സൈമണ്‍ കമ്മിഷനുമായി സഹകരിക്കാനുള്ള ഇന്ത്യന്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ അധ്യക്ഷന്‍  സി. ശങ്കരൻ നായർ (1928) ആയിരുന്നു 

Related Questions:

ഒന്നാം മലബാർ കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം ഏത് ?

കേരളത്തിലെ ഉപ്പ് സത്യാഗ്രഹവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിൻ്റെ പ്രധാന കേന്ദ്രം പയ്യന്നൂരിലെ ഉളിയത്ത് കടവ് ആയിരുന്നു.
  2. കേരളത്തിലെ ഉപ്പു സത്യാഗ്രഹ സ്മാരകം സ്ഥിതി ചെയ്യുന്നതും ഉളിയത്ത് കടവിൽ തന്നെയാണ്
  3. 'രണ്ടാം ബർദോളി' എന്നറിയപ്പെടുന്നത് പയ്യന്നൂരാണ്.
    കേരളാഗാന്ധി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി ആരാണ് ?
    "വരിക വരിക സഹചരെ" എന്ന് തുടങ്ങുന്ന ദേശ ഭക്തി ഗാനത്തിന്റെ രചയിതാവ് ആര്?
    രണ്ടാം മലബാർ കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം ഏത്?