App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ 1937 വാർധാ സമ്മേളനത്തിൽ ഗാന്ധിജി മുന്നോട്ട് വച്ച വിദ്യാഭ്യാസ പദ്ധതി?

Aനയി താലിം

Bപ്രാഥമിക വിദ്യാഭ്യാസം

Cസെക്കന്ററി വിദ്യാഭ്യാസം

Dഇവയൊന്നുമല്ല

Answer:

A. നയി താലിം

Read Explanation:

നയി താലിം (Nai Talim)

  • വിദ്യാഭ്യാസവും ജോലിയും വെവ്വേറെയല്ലെന്ന് പ്രസ്താവിക്കുന്ന ഒരു തത്വമാണ് ‘നയി താലിം’ അഥവാ അടിസ്ഥാന വിദ്യാഭ്യാസം.
  • ഈ അധ്യാപനശാസ്ത്രത്തെ അടിസ്ഥാനമാക്കി മഹാത്മാഗാന്ധി ഇതേ പേരിൽ ഒരു വിദ്യാഭ്യാസ പാഠ്യപദ്ധതി പ്രോത്സാഹിപ്പിച്ചു.
  • ഉൽപ്പാദനകരമായ ഏതെങ്കിലും തൊഴിലുമായി ബന്ധപ്പെടുത്തി വേണം  വിദ്യഭ്യാസം നൽകാൻ എന്നു ഗാന്ധിജി നിർദേഷിച്ചു.
  • എട്ടു മുതൽ പതിനാലുവയസ്സുവരെയുളള കു‌ട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യഭ്യാസം അവരുടെ മാതൃഭാഷയിൽ നൽകുക എന്നതും ഇതിൻറെ ഭാഗമാണ്.
  •  'എല്ലാവർക്കും അടിസ്ഥാന വിദ്യാഭ്യാസം'എന്നാണ് ‘നയി താലിം’ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്.
  • INC യുടെ 1937-ലെ വാർദ്ധാ സമ്മേളനത്തിന് ശേഷം ഈ പദ്ധതിയെക്കുറിച്ച് പഠിക്കാനായി ഡോ.സാക്കീർ ഹുസൈന്റെ നേതൃത്ത്യത്തിൽ ഒരു കമ്മറ്റിയെ നിയമിച്ചിരുന്നു.

Related Questions:

സിവിൽ നിയമലംഘന പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനമെടുത്ത കോൺഗ്രസ്സ് സമ്മേളനം ഏത്?
കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിക്ക് രൂപം നൽകിയതാര് ?
ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തിയ ആദ്യത്തെ ദേശീയപ്രക്ഷോഭം ഏത്
Who was the first muslim president of Indian Natonal Congress ?
ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിക്കുന്നതിനു മുമ്പ് എ ഒ ഹ്യൂം സ്ഥാപിച്ച സംഘടന ഏതാണ് ?