App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച ഏക മലയാളി ചേറ്റൂർ ശങ്കരൻ നായരാണ്. ഇദ്ദേഹം ഏതു സമ്മേളനത്തിലാണ് അദ്ധ്യക്ഷത വഹിച്ചത്?

Aഒറ്റപ്പാലം

Bസൂററ്റ്

Cഅമരാവതി

Dഹരിപുര

Answer:

C. അമരാവതി

Read Explanation:

ചേറ്റൂർ ശങ്കരൻനായർ

  • ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷപദവിയിലിരുന്ന ഒരേ ഒരു മലയാളിയാണ് പാലക്കാട്ടുകാരനായ ചേറ്റൂർ ശങ്കരൻനായർ.

  • 1897 ലെ അമരാവതി സമ്മേളനത്തിലാണ് അദ്ദേഹം പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടത്.

  • ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് അദ്ദേഹം വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗത്വം രാജിവച്ചു.

  • ഗാന്ധിയൻ സമരമാർഗങ്ങളോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ച അദ്ദേഹം 'ഗാന്ധിയും അരാജകത്വവും"(Gandhi and Anarchy) എന്ന ഗ്രന്ഥം രചിച്ചു.


Related Questions:

ഗ്രാമത്തിൽ വച്ച് നടന്ന ആദ്യത്തെ കോൺഗ്രസ്‌ സമ്മേളനം എവിടെയായിരുന്നു ?
ഗ്രാമത്തിൽ വെച്ച് നടന്ന ഏക കോൺഗ്രസ് വാർഷിക സമ്മേളനം ?
ആചാര്യ കൃപലാനി കോൺഗ്രസ് വിട്ട് രൂപം കൊടുത്ത പാർട്ടി ?
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ അന്തിമ ലക്ഷ്യം പൂർണ്ണ സ്വരാജ് ആണെന്ന് പ്രഖ്യാപിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സമ്മേളനം നടന്നത് എവിടെവച്ച്?
In which session of the Indian National Congress was the national song ‘Vande Mataram’ sung for the first time?