App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ നെപ്പോളിയൻ' എന്നറിയപ്പെടുന്ന ഗുപ്ത രാജാവ്?

Aഅശോകൻ

Bഹർഷൻ

Cസമുദ്രഗുപ്‌തൻ

Dവിക്രമാദിത്യൻ

Answer:

C. സമുദ്രഗുപ്‌തൻ

Read Explanation:

സമുദ്രഗുപ്തൻ (AD 350 - AD 375)

  • ഗുപ്ത സാമ്രാജ്യത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി
  • തെക്കേ ഇന്ത്യയിൽ ആക്രമണം നടത്തിയ ഗുപ്ത ഭരണാധികാരി
  • സമുദ്രഗുപ്തനെ ഇന്ത്യൻ നെപ്പോളിയൻ എന്ന് വിശേഷിപ്പിച്ച ചരിത്രകാരൻ :വിൻസെൻറ് സ്മിത്ത്
  • 'അലഹാബാദ്‌ സ്തൂപം” സമുദ്രഗുപ്തന്റെ നേട്ടങ്ങളെക്കുറിച്ച്‌ പ്രതിപാദിക്കുന്നു.
  • 'അലഹാബാദ്‌ സ്തൂപ'ത്തില്‍ രചന നടത്തിയിരിക്കുന്നത്‌ അദ്ദേഹത്തിന്റെ സദസ്യനായിരുന്ന പ്രശസ്ത കവി ഹരിസേനനാണ്‌.

  • 'കവിരാജ' എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്‌ സമുദ്രഗുപ്തനാണ്‌.
  • സമുദ്രഗുപ്തന്റെ കാലത്ത്‌ പ്രചരിച്ചിരുന്ന നാണയങ്ങളില്‍ അദ്ദേഹം വീണ വായിക്കുന്ന ചിത്രം മുദ്രണം ചെയ്തിട്ടുണ്ട്‌
  • യൂപ എന്ന പ്രത്യേക ശൈലിയിൽ സ്വർണ്ണനാണയമിറക്കിയ ഭരണാധികാരി

Related Questions:

Kalidasa lived at the court of:

സമുദ്ര ഗുപ്തനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. ചന്ദ്രഗുപ്തന്റെ മരണശേഷം 335ലാണ് സമുദ്രഗുപ്തൻ അധികാരമേറ്റത്.
  2. ആദ്യം ഷിച്ഛത്ര, പദ്മാവതി എന്നീ രാജ്യങ്ങളും പിന്നീട് മാൾവ, മഥുര എന്നിവയും കീഴടക്കി.
  3. അൻപത് വർഷത്തെ രാജഭരണത്തിനിടക്ക് ഇരുപതോളം രാജ്യങ്ങൾ സമുദ്രഗുപ്തൻ തന്റെ രാജ്യത്തോട് കൂട്ടിച്ചേർത്തിരുന്നു.

    ഗുപ്ത സാമ്രാജ്യവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

    1. ക്രി. വ. 320 മുതൽ 550 വരെയായിരുന്നു ഗുപ്ത സാമ്രജ്യത്തിന്റെ പ്രതാപകാലം.
    2. ഇന്ത്യാ ഉപദ്വീപിന്റെ വടക്കൻ പ്രവിശ്യകളിലധികവും ഗുപ്ത സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു.
    3. ഇന്ത്യയുടെ ചരിത്രത്തിലെ സുവർണ്ണകാലമായി അറിയപ്പെടുന്ന ഈ കാലഘട്ടത്തിൽ ശാസ്ത്രം, ജ്യോതിശാസ്ത്രം, ഗണിതശാസ്ത്രം, സാംസ്കാരികം, സാഹിത്യം എന്നീ മേഖലകളിൽ അൽഭുതപൂർവ്വമായ വളർച്ചയുണ്ടായി.
    4. ഗുപ്ത രാജവംശ കാലത്ത് ഇന്ത്യ സന്ദർശിച്ച ചൈനീസ് സഞ്ചാരിയാണ് ഫാഹിയാൻ.
      What was the term for the district official in the Gupta period?
      Which was the first capital of the Vardhana dynasty?