App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയിൽ “മൗലിക കടമകൾ" എന്ന ആശയം ഉൾപ്പെടുത്തിയത് ഏത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നാണ് ?

Aസോവിയറ്റ് യൂണിയൻ

Bഅമേരിക്ക

Cഓസ്ട്രേലിയ

Dഇംഗ്ലണ്ട്

Answer:

A. സോവിയറ്റ് യൂണിയൻ

Read Explanation:

മൗലിക കടമകൾ

  • ഭരണഘടന നിലവിൽ വന്ന സമയത്ത് മൗലിക കടമകളെ ഉൾപ്പെടുത്തിയിരുന്നില്ല
  • 1976ൽ 42-ാം  ഭരണഘടനാ ഭേദഗതിയിലൂടെ 10 മൗലിക കടമകളെ ഭരണഘടനയിൽ ഉൾപ്പെടുത്തി
  • പൗരന്മാരുടെ പത്ത് അടിസ്ഥാന കടമകളെ ആർട്ടിക്കിൾ 51 A പ്രസ്താവിക്കുന്നു.
  • 1977 ജനുവരി 3 നാണ് മൗലിക കടമകൾ പ്രാബല്യത്തിൽ വന്നത്.
  • മൗലിക കടമകൾ എന്ന ആശയം ഇന്ത്യ കടം കൊണ്ടിരിക്കുന്നത് യു.എസ്.എസ്.ആർ(സോവിയറ്റ് യൂണിയൻ) ഭരണഘടനയിൽ നിന്നാണ്.
  • മൗലിക കടമകൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയ സമയത്ത് ഇന്ത്യൻ രാഷ്‌ട്രപതി - ഫക്രുദീൻ അലി അഹമ്മദ്
  • ഭരണഘടനയിൽ മൗലികകർത്തവ്യങ്ങൾ കൂട്ടിച്ചേർക്കുമ്പോൾ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി
  • മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ സമയത്തെ ഇന്ത്യൻ നിയമമന്ത്രി - H R ഗോഖലെ
  • മൗലിക കർത്തവ്യങ്ങൾ ന്യായ വാദത്തിന് അർഹമല്ല

Related Questions:

The ‘Fundamental Duties’ are intended to serve as a reminder to:
മൗലികകർത്തവ്യങ്ങൾ പ്രതിപാദിക്കുന്നത് :

മൗലിക കടമകളുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവന / പ്രസ്താവനകൾ ഏവ ?

  1. 42 ആം ഭരണഘടനാ ഭേദഗതിയിലൂടെ നിലവിൽ വന്നു
  2. ഇന്ത്യയുടേത് റഷ്യൻ മാതൃകയിൽ ഉള്ളതാണ്
  3. പതിനൊന്ന് മൗലിക കടമകൾ നമ്മുടെ ഭരണഘടനയിൽ ഉണ്ട്
  4. 6 മുതൽ 14 വയസ്സ് വരെയുള്ള കുട്ടികളെ സ്‌കൂളിൽ അയക്കേണ്ടത് രക്ഷിതാക്കളുടെ കടമയാണ്
    മൗലിക കർത്തവ്യങ്ങൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത് ഏത് ഭേദഗതിയനുസരിച്ചാണ് ?
    ഇന്ത്യൻ ഭരണഘടനയുടെ ഇനിപ്പറയുന്ന ആർട്ടിക്കിളുകളിൽ മൗലിക കർത്തവ്യങ്ങൾ അടങ്ങിയിരിക്കുന്നു ?