Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഭരണഘടനയുടെ ഭേദഗതി നടപടി ക്രമങ്ങൾ സംബന്ധിച്ച പ്രസ്താവനകൾ പരിഗണിക്കുക .

1 .സംസ്ഥാന നിയമ സഭകൾക്ക് ഭരണഘടനാ ഭേദഗതിക്കുള്ള നിർദ്ദേശം ആരംഭിക്കാവുന്നതാണ് 

2 .ഫെഡറൽ ഘടനയെ ബാധിക്കുന്ന ഒരു ഭേദഗതി സംസ്ഥാന നിയമ സഭകളിൽ പകുതിയും, പ്രത്യേക ഭൂരിപക്ഷത്തോടെ അംഗീകരിക്കണം 

മുകളിൽ പറഞ്ഞവയിൽ ഏതാണ് ശരി ? 

A1 മാത്രം

B2 മാത്രം

C1 ഉം 2 ഉം മാത്രം

D1 ഉം 2 ഉം അല്ല

Answer:

D. 1 ഉം 2 ഉം അല്ല

Read Explanation:

  • ഭരണഘടന ഭേദഗതിയെ സംബന്ധിക്കുന്ന ബിൽ പാർലമെന്റിന്റെ ഏതെങ്കിലും ഒരു സഭയിൽ മാത്രമേ അവതരിപ്പിക്കാൻ സാധിക്കുകയുള്ളൂ. സംസ്ഥാന നിയമസഭകളിൽ ഭരണഘടന ഭേദഗതിയെ സംബന്ധിക്കുന്ന നടപടികൾ ആരംഭിക്കാൻ സാധിക്കുകയില്ല.
  • ഇത് ഒരു മന്ത്രിക്കോ മന്ത്രി അല്ലാത്ത ഏതെങ്കിലും പാർലമെന്റ് അംഗത്തിനോ അവതരിപ്പിക്കാവുന്നതാണ്.
  • രാഷ്ട്രപതിയുടെ മുൻകൂർ അനുവാദം ഇതിന് ആവശ്യമില്ല.
  • പാർലമെന്റിന്റെ ഓരോ സഭയിലും പ്രത്യേക ഭൂരിപക്ഷത്തിൽ ഇത് പാസാക്കിയിരിക്കണം. എന്നാൽ ഫെഡറൽ ഘടനയെ ബാധിക്കുന്ന ഭേദഗതി പാർലമെന്റിന്റെ ഇരുസഭകളിലും പ്രത്യേക ഭൂരിപക്ഷത്തിൽ പാസാക്കുന്നതിനോടൊപ്പം, പകുതി സംസ്ഥാനങ്ങളിലെയും നിയമസഭകളിൽ കേവല ഭൂരിപക്ഷത്തിൽ പാസാക്കണം.
  • അതിനാൽ തന്നിരിക്കുന്ന 2 പ്രസ്താവനകളും തെറ്റാണ്.

Related Questions:

Power to amend is entrusted with:
ആന്ധ്രാപ്രദേശ് സംസ്ഥാനത്തിലെ തെലങ്കാന - ആന്ധ്രാ എന്നീ പ്രദേശങ്ങളുടെ അവകാശ സംരക്ഷണത്തിന് കാരണമായ ഭരണഘടനാ ഭേദഗതി ഏത് ?
1961 ൽ പാർലമെൻ്റിൻ്റെ സംയുക്ത സമ്മേളനം വഴി ഉപരാഷ്ട്രപതിയെ തിരഞ്ഞെടുത്തിരുന്ന രീതി മാറ്റി ഇലക്ട്രൽ കോളേജ് ഏർപ്പെടുത്തിയത് ഏത് ഭരണഘടനാ ഭേദഗതി പ്രകാരമാണ് ?

Which of the following statements are correct regarding the 97th Constitutional Amendment Act?

i. It added the right to form cooperative societies as a Fundamental Right under Article 19(c).

ii. It mandated that the board of directors of a cooperative society shall not exceed 21 members.

iii. It provided for the supersession of a cooperative society’s board for up to one year in case of persistent default.

ഭരണഘടനയുടെ 91 ആം ഭേദഗതിയുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവന / പ്രസ്താവനകൾ ഏവ ?

  1. 2004 ൽ ഭേദഗതി നിലവിൽ വന്നു
  2. കേന്ദ്രമന്ത്രി സഭയിൽ പ്രധാനമന്ത്രിയുൾപ്പെടെ ,ലോക സഭാംഗങ്ങളുടെ 15 % കൂടുതൽ മന്ത്രിമാർ പാടില്ല
  3. ഈ ഭേദഗതി മുന്നോട്ടു വച്ച കമ്മിറ്റിയുടെ ചെയർമാൻ പ്രണബ് മുഹർജിയാണ്
  4. ഈ ഭേദഗതി സംസ്ഥാന മന്ത്രി സഭക്കും ബാധകമാണ്