Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയുടെ സ്വഭാവത്തെക്കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി ?

Aഇത് പൂർണ്ണമായും ദൃഢമായ ഭരണഘടനയാണ്.

Bഇത് പൂർണ്ണമായും അയവുള്ള ഭരണഘടനയാണ്.

Cഇത് ദൃഢമോ അയവുള്ളതോ അല്ല, രണ്ടിനും ഇടയിലുള്ള സ്ഥാനമാണ്.

Dഇതിന് ഭേദഗതി വരുത്താൻ സാധ്യമല്ല.

Answer:

C. ഇത് ദൃഢമോ അയവുള്ളതോ അല്ല, രണ്ടിനും ഇടയിലുള്ള സ്ഥാനമാണ്.

Read Explanation:

  • ലോകത്തിലെ വിവിധ രാജ്യങ്ങളുടെ ഭരണഘടനകളിൽ നിന്ന് ക്രിയാത്മകമായ അംശങ്ങൾ കൂട്ടിച്ചേർത്താണ് ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയിരിക്കുന്നത്. അതിനാൽ ഇന്ത്യൻ ഭരണഘടന കടം കൊണ്ട ഭരണഘടന (Borrowed Constitution) എന്നറിയപ്പെടുന്നു.

  • എന്നാൽ ഇന്ത്യൻ ഭരണഘടന ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് ഗവൺമെന്റ്റ് ഓഫ് ഇന്ത്യാ ആക്ട് - 1935 നോടാണ്.

  • ഇന്ത്യൻ ഭരണഘടന ദൃഢമോ അയവുള്ളതോ അല്ല. ഇതിനു രണ്ടിനും ഇടയിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്.

  • ഇന്ത്യൻ ഭരണഘടനയിൽ ഭേദഗതികളെ പറ്റി പ്രതിപാ ദിക്കുന്ന അനുഛേദം 368


Related Questions:

ഇന്ത്യൻ ഭരണഘടനയെ 'കടം കൊണ്ട ഭരണഘടന' എന്ന് വിളിക്കുന്നതിന്റെ പ്രധാന കാരണം എന്താണ് ?
ഭരണഘടനയുടെ ഏത് വ്യവസ്ഥയാണ് ആനന്ദത്തിൻറെ സിദ്ധാന്തത്തെ പ്രതിഫലിപ്പിക്കുന്നത് ?

ഗവൺമെൻ്റിൻ്റെ അധികാരങ്ങൾക്കു ഭരണഘടന പരിധി നിർണയിക്കുന്നതുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

1) ഗവൺമെൻ്റിന്  അധികാരങ്ങൾ നൽകുന്നതോടൊപ്പം ഭരണഘടന അതിൻ്റെ  പരിധിയും നിർണയിക്കുന്നു. ഒരു ജനാധിപത്യ ഭരണഘടന ഒരിക്കലും ഗവൺമെൻ്റിന് അനിയന്ത്രിതമായ അധികാരങ്ങൾ നൽകില്ല.

2) ഗവൺമെൻ്റിൻ്റെ അധികാരങ്ങൾ നിയന്ത്രിച്ചില്ലെങ്കിൽ അതു സേച്ഛാധിപത്യപരമായും ജനവിരുദ്ധമായും പ്രവർത്തിക്കും. 

3) അഭിപ്രായസ്വാതന്ത്യം, മനസ്സാക്ഷിക്കനുസരിച്ചു പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം, സംഘടനാസ്വാതന്ത്ര്യം, വ്യാപാരസ്വാത്രന്ത്ര്യം തുടങ്ങിയ ചില അടിസ്ഥാന സ്വാതന്ത്ര്യങ്ങൾ ഭരണഘടന പൗരന്മാർക്കു നൽകിയിട്ടുണ്ട്. ഗവൺമെൻ്റിൻ്റെ അധികാരങ്ങൾക്ക് കടിഞ്ഞാണിടുകയാണ് ഇതിൻ്റെ ലക്ഷ്യം.

4) ദേശീയ അടിയന്തരാവസ്ഥക്കാലത്ത് ഈ അവകാശങ്ങളെ പരിമിതപ്പെടുത്താനും പിൻവലിക്കാനുമുള്ള അധികാരം ഗവൺമെൻ്റിനുണ്ട്. എങ്കിലും ഈ അവകാശങ്ങൾ പിൻവലിക്കേണ്ട സാഹചര്യങ്ങൾ ഏതൊക്കെയാണെന്നു ഭരണഘടന വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യൻ ഭരണഘടനയുടെ പ്രധാന വ്യവസ്ഥകൾ എവിടെ നിന്നാണ് കടമെടുത്തത് ?
How many schedules were there in the original Constitution of India ?