Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ റെയിൽവേയുമായി ബന്ധപ്പെട്ട ചുവടെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക

  1. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല സംരംഭമാണ് ഇന്ത്യൻ റെയിൽവേ
  2. 1856 ലാണ് ഇന്ത്യൻ റെയിൽ ഗതാഗതം ആരംഭിച്ചത്
  3. മഹാരാഷ്ട്രയിലെ ബോംബെ മുതൽ താനെ വരെ നീളുന്ന 34 km ദൂരമായിരുന്നു ഇന്ത്യയിലെ ആദ്യത്തെ റെയിൽപാത
  4. ഇന്ത്യയിൽ നിലവിൽ വന്ന ആദ്യത്തെ റെയിൽവേ സോൺ ആണ് നോർതേൺ റെയിൽവേ

    Aഇവയൊന്നുമല്ല

    Bi മാത്രം ശരി

    Cഎല്ലാം ശരി

    Di, iii ശരി

    Answer:

    D. i, iii ശരി

    Read Explanation:

    റെയില്‍ ഗതാഗതം

    • ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമുള്ള റെയില്‍ ശ്യംഖലകളിലൊന്നാണ്‌ ഇന്ത്യന്‍ റെയില്‍വെ. 
    • 1853-ല്‍ മുംബൈ മുതല്‍ താനെ വരെ 34 കിലോമീറ്റര്‍ ദുരത്തില്‍ റെയില്‍പാതയുടെ നിര്‍മാണത്തോടെയാണ്‌ ഇന്ത്യന്‍ റെയില്‍വേ ആരംഭിച്ചത്‌.

    • ഇന്ത്യയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ സ്ഥാപനമാണ്‌ ഇന്ത്യന്‍ റെയില്‍വേ.
    • 2015 മാര്‍ച്ച്‌ 31-ലെ കണക്കുപ്രകാരം ഇന്ത്യന്‍ റെയില്‍വേശൃംഖലയുടെ ദൈര്‍ഘ്യം 66030 കിലോമീറ്ററാണ്‌.
    • ഇന്ത്യയില്‍ റെയില്‍ സംവിധാനത്തെ 16 മേഖലകളായി വിഭജിച്ചിരിക്കുന്നു. 
    • ഇന്ത്യയിൽ നിലവിൽ വന്ന ആദ്യത്തെ റെയിൽവേ സോൺ സതേൺ റെയിൽവേ ആണ്.
    • 1951 ഏപ്രിൽ 14-നാണ് 9654 കിലോമീറ്റർ ദൈർഘ്യമുള്ള സതേൺ റെയിൽവേ രൂപീകൃതമായത്.

    Related Questions:

    ഇന്ത്യയുടെ ആദ്യത്തെ റെയിൽവേ മന്ത്രി ?
    ഇന്ത്യൻ റയിൽവേയുടെ മുഖവാക്യം ?

    ചെനാബ് റെയിൽവേ പാലത്തെക്കുറിച്ച് തന്നിരിക്കുന്ന പരാമർശങ്ങളിൽ ശരിയായത് ഏത് ?

    1. റീസി ജില്ലയിലെ ബാക്കൽ - കൗരി സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്നു.
    2. 359 മീറ്റർ ഉയരമുള്ള നിർമിതി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമാണ്.
    3. ബാരാമുള്ള - ശ്രീനഗർ - ഉധംപൂർ റെയിൽവേ പാതയിലാണ് ചെനാബ് പാലം സ്ഥിതി ചെയ്യുന്നത്.
    4. 1315 മീറ്റർ നീളമുള്ള പാലത്തിൻ്റെ പ്രധാന നിർമ്മാണ മേൽനോട്ടം കൊങ്കൺ റെയിൽവേക്കായിരുന്നു.
      ഇന്ത്യൻ റെയിൽ ബഡ്ജറ്റ് ആദ്യമായി പൊതു ബഡ്ജറ്റിൽ നിന്ന് വേർപ്പെടുത്തിയ വർഷം ഏതാണ് ?
      ഇന്ത്യയുടെ നൂറാമത്തെ കിസാൻ റെയിൽ മഹാരാഷ്ട്രയ്ക്കും മറ്റേതൊരു സംസ്ഥാനത്തിനുമിടയിലാണ് ?