ഇന്ത്യയുടെ ഒരു ദേശീയ പതാക വിദേശ രാജ്യത്ത് ആദ്യമായി ഉയർത്തിയ ധീര വനിതയാണ് മാഡം ഭിക്കാജികാമ. 1907 ൽ ജർമനിയിലെ സ്റ്റഡ്‌ഗർട്ടിൽ അന്ത്രാരാഷ്‍ട്ര സോഷ്യലിസ്റ്റ് കോൺഫറൻസിലായിരുന്നു മാഡം കാമ പച്ചയും കുങ്കുമവും ചുവപ്പും നിറങ്ങളുള്ള ആ പതാക രൂപകൽപ്പന ചെയ്തത്.
ഇന്ത്യൻ വിപ്ലവങ്ങളുടെ മാതാവെന്ന് അറിയപ്പെടുന്ന കാമയാണ് ഇന്ത്യയ്ക്ക് സ്വയംഭരണം എന്ന ആശയം ആദ്യമായി മുന്നോട്ട് വെച്ചതും. മുംബൈയിലെ പ്രമുഖനും സമ്പന്നനും വ്യപാരിയുമായിരുന്ന സൊറാബ്ജി പ്രേംജി പട്ടേലിന്റെ പുത്രിയായി 1861 സെപ്തംബർ 24 ണ് റുസ്തം ഭിക്കാജി ജനിച്ചു.