ഇന്ത്യൻ സമുദ്രത്തിന്റെ ആധിപത്യത്തിന് വേണ്ടി കാർട്ടസ് വ്യവസ്ഥ നടപ്പിലാക്കിയ പാശ്ചാത്യരാജ്യം ഏതായിരുന്നു ?
Aബ്രിട്ടൺ
Bഫ്രാൻസ്
Cഹോളണ്ട് (ഡച്ചുകാർ)
Dപോർച്ചുഗൽ
Answer:
D. പോർച്ചുഗൽ
Read Explanation:
കാർട്ടസ് വ്യവസ്ഥ
- ഇന്ത്യൻ സമുദ്രത്തിലൂടെ യാത്ര ചെയ്യുന്നതിന് മറ്റ് യൂറോപ്യൻ ശക്തികളുടെ കപ്പലുകൾക്ക് പോർച്ചുഗീസുകാർ ഏർപ്പെടുത്തിയ നികുതിയാണ് കാർട്ടസ്
പോർച്ചുഗീസുകാർ ഇന്ത്യയിൽ
- പോർച്ചുഗീസ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത് : 1628
- ഇന്ത്യയിൽ ആദ്യമായി കച്ചവട ബന്ധം സ്ഥാപിച്ച കത്തോലിക്കൻ മതവിഭാഗക്കാർ : പോർച്ചുഗീസുകാർ
- പോർച്ചുഗീസുകാർക്ക് മുമ്പ് കേരളവുമായി വ്യാപാരം നടത്തിയിരുന്ന വിദേശികൾ : അറബികൾ, ചൈനക്കാർ
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ യൂറോപ്യന്മാർ
- ഇന്ത്യയിൽ പോർച്ചുഗീസ് സാന്നിധ്യം ഉണ്ടായിരുന്നത് : 463 വർഷം (1498 - 1961)
- ആദ്യമായി ഇന്ത്യയിൽ എത്തിയതും, അവസാനമായി ഇന്ത്യ വിട്ടു പോയതുമായ യൂറോപ്യൻ ശക്തി
പോർച്ചുഗീസുകാർ കേരളത്തിൽ :
- വാണിജ്യ വികസനം എന്ന ലക്ഷ്യത്തോടെ പതിനഞ്ചാം നൂറ്റാണ്ടിൽ നടത്തിയ സമുദ്രാന്തര യാത്രകളുടെ ഭാഗമായി കേരളത്തിൽ വന്നു
- യൂറോപ്പിൽനിന്നും കപ്പൽ മുഖേന 1498 മെയ് 20ന് വാസ്കോഡഗാമ കാപ്പാട് തീരത്ത് വന്നിറങ്ങി.
- വാസ്കോഡഗാമക്ക് പിന്നാലെ അൽ മേഡ, അൽബുക്കർക്ക് തുടങ്ങിയ പോർച്ചുഗീസുകാർ വാണിജ്യത്തിനായി ഇവിടെയെത്തി.
- ഗോവ, ദാമൻ ദിയു എന്നീ സ്ഥലങ്ങൾ ആയിരുന്നു ഇവരുടെ പ്രധാന വാണിജ്യ കേന്ദ്രങ്ങൾ.
- 1500 ൽ പോർച്ചുഗീസ് നാവിക കമാൻഡറായ കാബ്രൽ കൊച്ചിയിലെത്തി.
- അഞ്ചുവർഷം കഴിഞ്ഞ് ഇന്ത്യയിലെ ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയി ഫ്രാൻസിസ്കോ ഡി അൽമേഡ കൊച്ചിയിൽ എത്തി
- കോലത്തിരി രാജാവ് അവരെ കണ്ണൂരിലേക്ക് സുഗന്ധദ്രവ്യങ്ങളുടെ വ്യാപാരത്തിനായി ക്ഷണിച്ചു.
- പ്രാദേശികമായി ചെറുത്തുനിൽപ്പുകൾ നേരിടേണ്ടിവന്നതിനാൽ കൂടുതൽ വാണിജ്യ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ പോർച്ചുഗീസുകാർക്ക് കഴിഞ്ഞില്ല.
- മലബാർ തീരം കേന്ദ്രീകരിച്ച് പോർച്ചുഗീസുകാർക്കെതിരെ നടന്ന ചെറുത്തുനിൽപ്പുകൾക്ക് നേതൃത്വം കൊടുത്തത് സാമൂതിരിയുടെ നാവിക പടയുടെ തലവൻ കുഞ്ഞാലി മരയ്ക്കാർ ആരായിരുന്നു.
പോർച്ചുഗീസുകാരുടെ സംഭാവനകൾ
- വ്യാപാര ആവശ്യങ്ങൾക്കായി 1505 ൽ അൽമേഡ കണ്ണൂരിൽ നിർമ്മിച്ച കോട്ടയാണ് സെന്റ് ആഞ്ചലോ കോട്ട.
- തൃശൂർ ജില്ലയിലെ കോട്ടപ്പുറം കോട്ടയും , കണ്ണൂരിലെ സെന്റ് ആഞ്ജലോ കോട്ടയും നിർമ്മിച്ചത് പോർച്ചുഗീസുകാരാണ്. .
- അച്ചടിയന്ത്രം പ്രചരിപ്പിച്ചതും, ചവിട്ടുനാടകം എന്ന കലാരൂപം വികസിപ്പിച്ചതും പോർച്ചുഗീസ് ബന്ധത്തിന്റെ ഫലമായാണ്.
- പൈനാപ്പിൾ, പേരയ്ക്ക, പപ്പായ, വറ്റൽ മുളക്, കശുവണ്ടി, പുകയില തുടങ്ങിയ കാർഷിക വിളകൾ ഇവിടെ കൊണ്ടു വന്നത് പോർച്ചുഗീസുകാരാണ്.
- പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ ഇന്ത്യയിൽ പരിചയപ്പെടുത്തിയ വാസ്തുവിദ്യ ശൈലി : ഗോഥിക് ശൈലി